തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുന്നതിനിടെ തുലാവർഷം എത്തുന്നു. നാളെയോടെ കേരളത്തിൽ തുലാവർഷം എത്തുമെന്നാണ് പുറത്തുവരുന്ന...
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുന്നതിനിടെ തുലാവർഷം എത്തുന്നു. നാളെയോടെ കേരളത്തിൽ തുലാവർഷം എത്തുമെന്നാണ് പുറത്തുവരുന്ന ഏറ്റവും പുതിയ റിപ്പോർട്ട്. 24 മണിക്കൂറിനകം തുലാവർഷം സംസ്ഥാനത്ത് എത്തിയേക്കും. സംസ്ഥാനത്തെ മിക്ക ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ മഴ തുടരുകയാണ്.
അടുത്ത 24 മണിക്കൂറിനകം കാലവർഷം പൂർണമായി പിൻവാങ്ങി തുലാവർഷം കേരളത്തിലേക്ക് എത്തും. ഈ ദിവസങ്ങളിൽ ഉച്ചയ്ക്ക് ശേഷമാകും മഴ കനക്കുക. ശക്തമായ ഇടിയോട് കൂടിയ മഴയാകും അനുഭവപ്പെടുക. ഇടിമിന്നൽ കരുതിയിരിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും മഴ കനക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്.
Key Words: Kerala Rain Alert


COMMENTS