വാഷിങ്ടന്‍: വ്യാപര കരാറിന്റെ പേരില്‍ യുഎസും ചൈനയും കൂടുതല്‍ ഇടയുന്നു. യുഎസുമായി ന്യായമായൊരു വ്യാപാര കരാറില്‍ ഒപ്പുവച്ചില്ലെങ്കില്‍ ചൈനയ്ക്ക...
വാഷിങ്ടന്‍: വ്യാപര കരാറിന്റെ പേരില്‍ യുഎസും ചൈനയും കൂടുതല്‍ ഇടയുന്നു. യുഎസുമായി ന്യായമായൊരു വ്യാപാര കരാറില്‍ ഒപ്പുവച്ചില്ലെങ്കില്‍ ചൈനയ്ക്ക് മേല്‍ 155 ശതമാനം തീരുവ ചുമത്തുമെന്നാണ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചിരിക്കുന്നത്. ചൈനയ്ക്കുമേല്‍ ഇപ്പോഴുള്ള 55 ശതമാനം തീരുവ നവംബര്‍ 1 മുതല്‍ 155 ശതമാനം ആയി ഉയര്‍ത്തുമെന്നാണ് ട്രംപിന്റെ ഭീഷണി.
''ചൈന നമ്മളോട് വളരെ ബഹുമാനം കാണിക്കുന്നുണ്ടെന്ന് ഞാന്‍ കരുതുന്നു. താരുവകളുടെ രൂപത്തില്‍ അവര്‍ ഞങ്ങള്‍ക്ക് വലിയ ബാധ്യത നല്‍കുന്നുണ്ട്. നിങ്ങള്‍ക്കറിയാവുന്നതുപോലെ, അവര്‍ 55% ശതമാനം താരിഫ് ആണ് യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് ചുമത്തുന്നത്. അത് വളരെ വലിയ തുകയാണ്. യുഎസുമായി ന്യായമായ വ്യാപാരകരാറില്‍ ഏര്‍പ്പെട്ടില്ലെങ്കില്‍ ചൈന നല്‍കുന്ന 55% തീരുവ, നവംബര്‍ 1 മുതല്‍ 155% ആയി ഉയരും'' ട്രംപ് പറഞ്ഞു. വൈറ്റ് ഹൗസില്‍ വച്ച് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസുമായി നിര്‍ണായക ധാതു കരാറില്‍ ഒപ്പുവച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ട്രംപ്.
Key Words: Donald Trump, US Tariff, China


COMMENTS