വാഷിംഗ്ടൺ: ഷട്ട് ഡൗൺ തുടരുന്ന യു എസിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് തിരിച്ചടിയായി കോടതി വിധി. അടച്ചുപൂട്ടൽ സമയത്ത് ഫെഡറൽ ജീവനക്കാരെ പിരിച്ചുവി...
വാഷിംഗ്ടൺ: ഷട്ട് ഡൗൺ തുടരുന്ന യു എസിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് തിരിച്ചടിയായി കോടതി വിധി.
അടച്ചുപൂട്ടൽ സമയത്ത് ഫെഡറൽ ജീവനക്കാരെ പിരിച്ചുവിടുന്നതിൽ നിന്ന് ട്രംപ് ഭരണകൂടത്തെ സാൻ ഫ്രാൻസിസ്കോയിലെ ഫെഡറൽ കോടതി അനിശ്ചിതകാലത്തേക്ക് വിലക്കി. നേരത്തേ ഇതുസംബന്ധിച്ച് പുറപ്പെടുവിച്ച താത്കാലിക ഉത്തരവ് കോടതി സ്ഥിരപ്പെടുത്തുകയായിരുന്നു.
പിരിച്ചുവിടലിനെ ചോദ്യം ചെയ്ത് ജീവനക്കാർ സമർപ്പിച്ച ഹർജിയിലാണ് ട്രംപിന് തിരിച്ചടിയാകുന്ന കോടതി വിധി വന്നിരിക്കുന്നത്.
Key Words: Donald Trump, US shutdown


COMMENTS