Transport Minister K. B. Ganesh Kumar has stated that action will be taken if plastic bottles and garbage are found thrown inside K.S.R.T.C. buses
തിരുവനന്തപുരം : കെ.എസ്.ആര്‍.ടി.സി ബസില്‍ കുപ്പിയും മാലിന്യവും വലിച്ചെറിഞ്ഞാല്‍ നടപടിയെടുക്കുമെന്നും, ആരു എന്ത് പറഞ്ഞാലും താന്‍ അത് വകവയ്ക്കില്ലെന്നും ഗതാഗത മന്ത്രി കെ ബി ഗണേശ് കുമാര്‍.
കെ.എസ്.ആര്‍.ടി.സി ബസില്‍ പ്ലാസ്റ്റിക് കുപ്പികള്‍ കൂട്ടിയിട്ടത് കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ബസ് തടഞ്ഞ് പരിശോധന നടത്തിയതിന് വ്യാപക വിമര്‍ശനം നേരിട്ട മന്ത്രി കെ.ബി. ഗണേശ് കുമാര്‍, ഈ വിഷയത്തില്‍ കൂടുതല്‍ വിശദീകരണവുമായി രംഗത്തെത്തുകയായിരുന്നു.
താന്‍ മന്ത്രി ആയിരിക്കുന്നിടത്തോളം കാലം ഇത്തരം കാര്യങ്ങളില്‍ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ടണ്‍ കണക്കിന് മാലിന്യമാണ് കെ.എസ്.ആര്‍.ടി.സി ബസുകളില്‍ നിന്ന് നീക്കം ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എല്ലാ സൂപ്പര്‍ഫാസ്റ്റ് ബസുകളിലും മാലിന്യം ഇടാനുള്ള ബോക്‌സ് വെച്ചിട്ടുണ്ട്. വണ്ടിയുടെ ഡാഷിന് മുന്നില്‍ കുപ്പിയിടുന്ന ഡ്രൈവര്‍ക്കെതിരെയും, ആ വണ്ടി പരിശോധിക്കാതെ വിട്ടവര്‍ക്കെതിരെയും നടപടിയെടുക്കും.
തെറ്റ് കണ്ടാല്‍ തെറ്റ് തന്നെയാണ്. കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് ഒന്നാം തീയതി ശമ്പളം കൊടുത്തപ്പോള്‍ ഈ വിമര്‍ശകരെ ആരെയും കണ്ടില്ലല്ലോ എന്നും ഗണേശ് കുമാര്‍ ചോദിച്ചു.
കഴിഞ്ഞ ദിവസം ബസ് തടഞ്ഞ് പരിശോധന നടത്തിയ സംഭവത്തില്‍ ഡ്രൈവര്‍ ജയ്മോന്‍ ജോസഫിനെ ഇന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.
ഒരുത്തനും എന്തു പറഞ്ഞാലും വകവയ്ക്കില്ല, കുറച്ച് അലവലാതികള്‍ ഇറങ്ങിയിട്ടുണ്ട്; ഉത്തരവ് പാലിച്ചില്ലെങ്കില്‍ ചോദിക്കും. ഫേസ്ബുക്കിലും വാട്‌സാപ്പിലും എഴുതി ആരും മെനക്കെടേണ്ടെന്നും അദ്ദേഹം പറഞ്ഞു.
കെഎസ്ആര്‍ടിസിയുടെ പടം ഇട്ടാല്‍ ലക്ഷക്കണക്കിന് ആള്‍ക്കാര്‍ കാണും. അപ്പോള്‍ കെഎസ്ആര്‍ടിസിയെ തെറി വിളിച്ചാല്‍ എന്റെ പേരും പ്രശസ്തമാകും എന്നാണ് ചിലരുടെ ധാരണ. അങ്ങനെ കുറച്ച് അലവലാതികള്‍ ഇറങ്ങിയിട്ടുണ്ട്.
കെഎസ്ആര്‍ടിസിയുടെ ഉത്തരവ് പാലിക്കാത്തതാണ് ചോദിച്ചത്. അത് ഇനിയും ചോദിക്കും. ഏതവന്‍ പറഞ്ഞാലും ചോദിക്കും. ഇതും എടുത്ത് ഫേസ്ബുക്കില്‍ ഇട്ടോ, മന്ത്രി പറഞഞു.
Summary: Transport Minister K. B. Ganesh Kumar has stated that action will be taken if plastic bottles and garbage are found thrown inside K.S.R.T.C. buses, and he will not care what anyone says about it. The Minister came forward with further clarification on the issue, following widespread criticism he faced for stopping and inspecting a K.S.R.T.C. bus the previous day after finding plastic bottles piled up inside. He affirmed that action would be taken on such matters as long as he remains the minister. He also added that tons of waste have been removed from K.S.R.T.C. buses.


COMMENTS