Tragic fire claims in Navi Mumbai apartment
മുബൈ: നവി മുബൈയിലെ ഫ്‌ളാറ്റിലുണ്ടായ തീപിടിത്തത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം. മരിച്ചവരില്‍ മൂന്ന് മലയാളികള്‍ ഉള്‍പ്പെടുന്നു. നവി മുംബൈയിലെ വാഷിയിലാണ് പുലര്‍ച്ചെ രണ്ടു മണിയോടെ അപകടമുണ്ടായത്. വാഷിയിലെ സെക്ടര്‍ 14 ലെ റഹേജ റസിഡന്‍സിയിലാണ് തീപിടുത്തമുണ്ടായത്.
തിരുവനന്തപുരം സ്വദേശികളായ സുന്ദര്‍ ബാലകൃഷ്ണന്‍, ഭാര്യ പൂജ രാജന്‍, ഇവരുടെ ആറു വയസുള്ള മകളായ വേദിക സുന്ദര്‍ ബാലകൃഷ്ണന്‍ എന്നിവരാണ് മരിച്ച മലയാളികള്‍. മൃതദേഹങ്ങള്‍ വാഷിയിലെ ആശുപത്രിയിലേക്ക് മാറ്റി. ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം എസിയുടെ കംപ്രസര്‍ പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
Keywords: Navi Mumbai apartment, fire, Malayalee, Short circuit


COMMENTS