തെലുങ്ക് സൂപ്പര്‍താരം പ്രഭാസിനെ നായകനാക്കി ഹനു രാഘവപുടി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പുറത്ത്. 'ഫൗസി' എന്ന് പേരിട്ടിരിക...
തെലുങ്ക് സൂപ്പര്‍താരം പ്രഭാസിനെ നായകനാക്കി ഹനു രാഘവപുടി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പുറത്ത്. 'ഫൗസി' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പ്രഭാസിന്റെ ജന്മദിനം പ്രമാണിച്ചാണ് റിലീസ് ചെയ്തത്. ടൈറ്റിലിനൊപ്പം പ്രഭാസിന്റെ ലുക്കും ടൈറ്റില്‍ പോസ്റ്ററിലൂടെ പുറത്ത് വിട്ടിട്ടുണ്ട്.
ചരിത്രത്താളുകളില്‍ മറഞ്ഞു പോയ ഒരു ധീര യോദ്ധാവിന്റെ കഥയാണ് ചിത്രം പറയുന്നത്. 1940-കളുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ബിഗ് ബജറ്റ് ചരിത്ര ചിത്രമായാണ് ഈ പ്രൊജക്റ്റ് ഒരുക്കുന്നത്.
പ്രഭാസിന്റെ നായികയായി ഇമാന്‍വി എത്തുന്ന ചിത്രത്തില്‍ ബോളിവുഡ് താരം അനുപം ഖേര്‍, മിഥുന്‍ ചക്രവര്‍ത്തി, ജയപ്രദ എന്നിവരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
രാജ്യാന്തര സാങ്കേതിക നിലവാരത്തില്‍ ഒരുക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഇപ്പോള്‍ പുരോഗമിക്കുകയാണ്.1932 മുതല്‍ തേടപ്പെടുന്ന ഒരു മോസ്റ്റ് വാണ്ടഡ് കഥാപാത്രം ആയാണ് പ്രഭാസ് ചിത്രത്തില്‍ അഭിനയിക്കുന്നത്. തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി, കന്നഡ ഉള്‍പ്പെടെ ആറു ഭാഷകളില്‍ ആണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക.
Key Words: Title Poster, Prabhas, 'Fauzi'


COMMENTS