The post-mortem report confirming that the death of the fourth-standard girl in Thamarassery was not due to Amoebic Meningoencephalitis
കോഴിക്കോട്: താമരശ്ശേരിയില്‍ നാലാം ക്ലാസുകാരിയുടെ മരണകാരണം അമീബിക് മസ്തിഷ്‌ക ജ്വരമല്ലെന്നും ഇന്‍ഫ് ളുവന്‍സ എ അണുബാധ മൂലമാണെന്നും വ്യക്തമാക്കുന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു.
വൈറല്‍ ന്യൂമോണിയയെ തുടര്‍ന്നാണ് ഒന്‍പത് വയസ്സുകാരിയുടെ മരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.
മകള്‍ക്കു മതിയായ ചികിത്സ നല്കിയില്ലെന്ന് ആരോപിച്ച് അച്ഛന്‍ സനൂപ്, താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ വിപിന്‍ വി.ടിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു.
വധശ്രമം, അതിക്രമിച്ച് ആക്രമിക്കല്‍, ആശുപത്രി സംരക്ഷണ നിയമത്തിലെ വകുപ്പുകള്‍ എന്നിവ ചുമത്തി അറസ്റ്റിലായ സനൂപ് ജയിലില്‍ കഴിയുന്നതിനിടെയാണ് നിര്‍ണായകമായ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവരുന്നത്.
നേരത്തെ, ജില്ലാ മെഡിക്കല്‍ ഓഫീസറുടെ റിപ്പോര്‍ട്ടില്‍ കുട്ടിയുടെ മരണകാരണം അമീബിക് മസ്തിഷ്‌ക ജ്വരം മൂലമാണെന്ന് രേഖപ്പെടുത്തിയിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിനിടെ കുട്ടിയുടെ നട്ടെല്ലില്‍ നിന്ന് ശേഖരിച്ച സ്രവത്തില്‍ അമീബയുടെ സാന്നിധ്യം കണ്ടെത്തിയെന്നും റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു. എന്നാല്‍, മരണം മസ്തിഷ്‌ക ജ്വരം മൂലമല്ലെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം.
തലയ്ക്ക് എട്ട് സെന്റീമീറ്റര്‍ ആഴത്തില്‍ മുറിവേറ്റ് സര്‍ജറിക്ക് വിധേയനായ ഡോക്ടര്‍ വിപിന്‍ വി.ടി. ഈ മാസം 11-ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയി. നിലവില്‍ അദ്ദേഹം വിശ്രമത്തിലാണ്. ഈ പുതിയ റിപ്പോര്‍ട്ട്, ഡോക്ടറെ ആക്രമിച്ച കേസിന്റെ നിയമപരമായ നടപടികളില്‍ നിര്‍ണായകമാകും.
Summary: The post-mortem report confirming that the death of the fourth-standard girl in Thamarassery was not due to Amoebic Meningoencephalitis, but due to an Influenza A infection, has been released.
The post-mortem report clarifies that the nine-year-old girl's death was caused by Viral Pneumonia resulting from the Influenza A infection.
The girl's father, Sanoop, had allegedly attempted to murder Dr. Vipin V.T. of the Thamarassery Taluk Hospital, accusing him of failing to provide adequate treatment to his daughter.


COMMENTS