ഗാന്ധിനഗർ: സർദാർ പട്ടേൽ രൂപപ്പെടുത്തിയ നയങ്ങളും അദ്ദേഹം എടുത്ത തീരുമാനങ്ങളും പുതിയ ചരിത്രം സൃഷ്‌ടിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ...
ഗാന്ധിനഗർ: സർദാർ പട്ടേൽ രൂപപ്പെടുത്തിയ നയങ്ങളും അദ്ദേഹം എടുത്ത തീരുമാനങ്ങളും പുതിയ ചരിത്രം സൃഷ്‌ടിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാതന്ത്യത്തിനുശേഷം 550ലധികം നാട്ടുരാജ്യങ്ങളെ ഒന്നിപ്പിക്കുക എന്ന അസാധ്യമായ ദൗത്യം പട്ടേൽ സാധ്യമാക്കി. ഒരു ഇന്ത്യ, മികച്ച ഇന്ത്യ എന്ന ആശയം അദ്ദേഹത്തിന് പരമ പ്രധാനമായിരുന്നു.
രാഷ്ട്രത്തെ സേവിക്കുന്നതാണ് തന്റെ ഏറ്റവും വലിയ സന്തോഷമെന്ന് പട്ടേൽ ഒരിക്കൽ പറഞ്ഞിരുന്നുവെന്നും മോദി പറഞ്ഞു. ഗുജറാത്തിലെ നർമദ ജില്ലയിലെ ഏകതാ നഗറിൽ രാഷ്ട്രീയ ഏകതാ ദിവസ് പരേഡ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സർദാർ വല്ലഭ് ഭായ് പട്ടേലിൻ്റെ 150-ാം ജന്മദിനമായ ഇന്ന് റിപ്പബ്ലിക് ദിനത്തെ അനുസ്മസ്‌മരിപ്പിക്കുന്ന തരത്തിലുള്ള പരേഡാണ് ഏകതാ പ്രതിമയ്ക്കു മുന്നിൽ അരങ്ങേറിയത്. ബിഎസ്എഫ്, സിഐഎസ്എഫ്, ഐടിബിപി, സിആർപിഎഫ്, എസ്എസ്ബി തുടങ്ങിയ അർധസൈനിക വിഭാഗങ്ങളും വിവിധ സംസ്ഥാനങ്ങളിലെ പൊലീസ് സേനകളും പരേഡിൽ അണിനിരന്നു. വനിതകളായിരുന്നു പരേഡ് നയിച്ചത്. ചടങ്ങിൽ 182 മീറ്റർ ഉയരമുള്ള പട്ടേലിന്റെ പ്രതിമയിൽ പ്രധാനമന്ത്രി പുഷ്പാർച്ചന നടത്തി.
Key Words: Sardar Patel, PM Modi, Rashtriya Ekta Diwas


COMMENTS