ആലപ്പുഴ : അനുനയ നീക്കം പാളി.പിഎം ശ്രീ വിവാദത്തിൽ ഇടഞ്ഞ സിപിഐ മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടുനിൽക്കും. ബുധനാഴ്‌ച ചേരുന്ന മന്ത്രിസഭാ യോഗത്തി...
ആലപ്പുഴ : അനുനയ നീക്കം പാളി.പിഎം ശ്രീ വിവാദത്തിൽ ഇടഞ്ഞ സിപിഐ മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടുനിൽക്കും. ബുധനാഴ്‌ച ചേരുന്ന മന്ത്രിസഭാ യോഗത്തിൽ സിപിഐ മന്ത്രിമാർ പങ്കെടുക്കില്ല.
ആലപ്പുഴ ഗെസ്റ്റ് ഹൗസിൽ മുഖ്യമന്ത്രിയും സിപിഐ സംസ്‌ഥാന സെക്രട്ടറി ബിനോയ് വിശ്വവും, സിപിഐ മന്ത്രിമാരും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കു ശേഷവും അനുനയ നീക്കം പാളിയതോടെയാണ് തീരുമാനം.
സിപിഐ മന്ത്രിമാരായ കെ. രാജൻ, പി. പ്രസാദ്, ജി.ആർ. അനിൽ, ജെ. ചിഞ്ചുറാണി എന്നിവരാണ് വിട്ടുനിൽക്കുക. തുടർനടപടികൾ ആലോചിക്കാൻ സിപിഐ സംസ്ഥാന കൗൺസിൽ നവംബർ നാലിന് ചേരും.
മുഖ്യമന്ത്രി പിണറായി വിജയനുമായി ആലപ്പുഴ ഗസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിനു പിന്നാലെയാണ് തീരുമാനം പുറത്തുവന്നത്.
Key Words: CPI, Cabinet Meeting, PM Shri Scheme


COMMENTS