തിരുവനന്തപുരം : അതിദാരിദ്ര്യമുക്ത കേരളമെന്ന പ്രഖ്യാപനത്തിലൂടെ സര്‍ക്കാര്‍ സൗജന്യ റേഷന്‍ ലഭിക്കുന്ന കേരളത്തിലെ 5.29 ലക്ഷം ദരിദ്രകുടുംബങ്ങളില...
തിരുവനന്തപുരം : അതിദാരിദ്ര്യമുക്ത കേരളമെന്ന പ്രഖ്യാപനത്തിലൂടെ സര്‍ക്കാര്‍ സൗജന്യ റേഷന്‍ ലഭിക്കുന്ന കേരളത്തിലെ 5.29 ലക്ഷം ദരിദ്രകുടുംബങ്ങളിലെ അംഗങ്ങളുടെ കഞ്ഞികുടി മുട്ടിക്കുകയാണ് എന്ന ആരോപണവുമായി ചെറിയാന്‍ ഫിലിപ്പ്.
ദാരിദ്ര്യരേഖയ്ക്ക് താഴെയായതിനാല്‍ അന്ത്യോദയ അന്നയോജന പദ്ധതി പ്രകാരം മഞ്ഞ കാര്‍ഡ് നേടിയ 5.29 ലക്ഷം കുടുംബങ്ങള്‍ക്ക് കേന്ദ്ര സഹായം ലഭിക്കുന്നില്ലെങ്കില്‍ സൗജന്യ റേഷനായ അരിയും ഗോതമ്പും നല്‍കാനാവില്ല. ഖ്യാതി നേടാനുള്ള കേരള സര്‍ക്കാരിന്റെ കള്ളക്കളിയില്‍ ദരിദ്രര്‍ പട്ടിണിയിലാവുകയാണ് എന്നും ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു.
Key Words: The Kerala government, Yellow Ration Cards, Cherian Philip


COMMENTS