തിരുവനന്തപുരം : അതീവ ദരിദ്രരില്ലാത്ത സംസ്ഥാനമെന്അവകാശവാദം തെറ്റാണെന്നും സർക്കാർ കള്ളക്കണക്ക് കൊണ്ട് കൊട്ടാരം പണിയുകയാണെന്നും പ്രതിപക്ഷ നേതാവ...
തിരുവനന്തപുരം : അതീവ ദരിദ്രരില്ലാത്ത സംസ്ഥാനമെന്അവകാശവാദം തെറ്റാണെന്നും സർക്കാർ കള്ളക്കണക്ക് കൊണ്ട് കൊട്ടാരം പണിയുകയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. എന്ത് മാനദണ്ഡം ഉപയോഗിച്ചാണ് സർക്കാർ അതിദരിദ്രരുടെ പട്ടിക തയ്യാറാക്കിയത് എന്ന് വ്യക്തമാക്കണം. ഭക്ഷണം, പാർപ്പിടം, ആരോഗ്യം, വരുമാനം എന്നിവ ഇല്ലാത്തവരെയാണ് അതിദരിദ്രരായി കണക്കാക്കുന്നത്.
ഇങ്ങനെ ലക്ഷക്കണക്കിനു പേർ കേരളത്തിലുണ്ട്. ഇവരിൽ ചിലരെ മാത്രം ഉൾപ്പെടുത്തിയാണ് സർക്കാർ അതീവദരിദ്രരുടെ പട്ടിക ഉണ്ടാക്കിയത്. 64,000പേരാണ് സർക്കാർ പട്ടികയിലുള്ളത്. എന്നാൽ, എൽഡിഎഫ് പ്രകടന പത്രികയിൽ പറയുന്നത് 4.5 ലക്ഷം പരമദരിദ്ര കുടുംബങ്ങളുണ്ടെന്നാണ്.
പരമ ദരിദ്രരും അതീവ ദരിദ്രരും തമ്മിലുള്ള വ്യത്യാസം എന്താണെന്നു പ്രതിപക്ഷ നേതാവ് ചോദിച്ചു. കേന്ദ്രം നിശ്ചയിച്ച മാനദണ്ഡം അനുസരിച്ച് ദരിദ്രരിൽ അതിദരിദ്രർക്കാണ് എഎവൈ റേഷൻ കാർഡ് നൽകുന്നത്. കേരളത്തിൽ 5.95 ലക്ഷം കാർഡ് ഇങ്ങനെയുണ്ട്. അവർ ദാരിദ്രത്തിൽനിന്ന് മാറിയിട്ടില്ല.
വിദഗ്ധർ സർക്കാരിന് അയച്ച കത്തിൽ ഇതാണ് ചോദിച്ചിരിക്കുന്നതെന്നു പ്രതിപക്ഷ നേതാവ് പറഞ്ഞു.
Key Words: Extremely Poor, Opposition Leader VD Satheesan


COMMENTS