പത്തനംതിട്ട : സ്വർണക്കൊള്ളയില്‍ ബോർഡിന് ഒരു പങ്കുമില്ലെന്ന് പ്രസിഡൻ്റ് പി എസ് പ്രശാന്ത്. 2025 ല്‍ ഉണ്ണികൃഷ്ണൻ പോറ്റിക്ക് പാളികള്‍ കൊടുത്തുവി...
പത്തനംതിട്ട : സ്വർണക്കൊള്ളയില്‍ ബോർഡിന് ഒരു പങ്കുമില്ലെന്ന് പ്രസിഡൻ്റ് പി എസ് പ്രശാന്ത്. 2025 ല്‍ ഉണ്ണികൃഷ്ണൻ പോറ്റിക്ക് പാളികള്‍ കൊടുത്തുവിടാൻ താൻ നിർദേശം നല്‍കിയിട്ടില്ലെന്നും പ്രശാന്ത് പറഞ്ഞു. കൂടാതെ പ്രസിഡന്‍റ് നിർദേശിച്ചു എന്നത് ഉത്തരവിലെ പിഴവാണ്. ഇത് തിരുത്താൻ ഹൈക്കോടതിയെ സമീപിക്കുമെന്നും പ്രശാന്ത് പ്രതികരിച്ചു. നിലവില്‍ ഉദ്യോഗസ്ഥരെ പഴിച്ചുകൊണ്ട് ബോര്‍ഡിനും തനിക്കും ഒരു വീഴ്ചയും ഉണ്ടായിട്ടില്ല എന്നാണ് പ്രശാന്തിന്‍റെ വാദം.
ഹൈക്കോടതി ഉത്തരവില്‍ പിഴവു പറ്റി എന്നാണ് പ്രശാന്ത് പറഞ്ഞത്. എന്നാല്‍ ശബരിമല സ്വർണക്കൊള്ളയില്‍ ദേവസ്വം ബോർഡ് അധികൃതരുടെ പങ്കും ഗൂഢാലോചനയും അന്വേഷിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
സ്വർണപ്പാളികള്‍ ഉണ്ണികൃഷ്ണൻ പോറ്റിക്ക് നല്‍കിയതില്‍ നിലവിലെ ദേവസ്വം ബോർഡിനെതിരെടയക്കം രൂക്ഷമായ വിമർശനങ്ങളാണ് ഹൈക്കോടതി നടത്തിയത്.
Key Words: Devaswom Board, Sabarimala Gold Theft, President P.S. Prashanth


COMMENTS