തിരുവനന്തപുരം : സ്വർണ്ണപ്പാളി തട്ടിപ്പിന് പിന്നാലെയുള്ള ഹൈക്കോടതിയുടെ ഇന്നത്തെ വിധിയും ഈ വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച എല്ലാ നിലപാടുകളും സ്വ...
തിരുവനന്തപുരം : സ്വർണ്ണപ്പാളി തട്ടിപ്പിന് പിന്നാലെയുള്ള ഹൈക്കോടതിയുടെ ഇന്നത്തെ വിധിയും ഈ വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച എല്ലാ നിലപാടുകളും സ്വാഗതാർഹമാണെന്ന് ദേവസ്വം മന്ത്രി വി എൻ വാസവൻ.
ഡി ജി പിക്ക് ദേവസ്വം ബോർഡിൻ്റെ പേരില്‍ പരാതി എഴുതി നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. എഫ് ഐ ആർ ഇന്ന് തന്നെ രജിസ്റ്റർ ചെയ്യും. പ്രത്യേക അന്വേഷണസംഘം അന്വേഷണം ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.
കോടതിയില്‍ ഇക്കാര്യം സംബന്ധിച്ച് വ്യക്തമായ റിപ്പോർട്ട് നല്‍കിയിട്ടുണ്ട്. റിപ്പോർട്ട് സംബന്ധിച്ച് അന്വേഷണം നടത്തുകയും റിപ്പോർട്ട് കോടതിയില്‍ സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്. സർക്കാരിന് ഏറ്റവും സന്തോഷകരമായ കാര്യമാണ്. ഇത്തരമൊരു കൊള്ള നടന്നത് വെളിയില്‍ കൊണ്ടുവരാൻ സർക്കാരിന് കഴിഞ്ഞു.
കോടതി നിലപാട് സർക്കാരിനേറ്റ തിരിച്ചടിയല്ലെന്നും സർക്കാരിന് സന്തോഷമുള്ള വിധിയാണ് കോടതിയുടേതെന്നും അദ്ദേഹം പറഞ്ഞു.
Key Words: Swarnapali Case , Minister VN Vasavan , High Court


COMMENTS