പാലക്കാട് : കണ്ണാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി അര്‍ജുന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ നടപടി. സ്‌കൂളിലെ പ്രധാന അധ്...
പാലക്കാട് : കണ്ണാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി അര്‍ജുന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ നടപടി. സ്‌കൂളിലെ പ്രധാന അധ്യാപിക ലിസിയെയും ആരോപണ വിധേയയായ അധ്യാപിക ആശയേയും സസ്പെന്‍ഡ് ചെയ്തു. വിദ്യാര്‍ഥി പ്രതിഷേധത്തെ തുടര്‍ന്നാണ് നടപടി ഉണ്ടായത്.
ഇന്ന് രാവിലെ മുതല്‍ സ്‌കൂളിലെ കുട്ടികള്‍ ക്ലാസ്സില്‍ കയറാതെ പ്രതിഷേധിക്കുകയായിരുന്നു. അധ്യാപികയ്ക്ക് എതിരെ നടപടി വേണമെന്നായിരുന്നു വിദ്യാര്‍ഥികളുടെ ആവശ്യം. അര്‍ജുനെ അധ്യാപിക ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. ഒന്നര വര്‍ഷം ജയിലില്‍ കിടത്തുമെന്ന് അധ്യാപിക ഭീഷണിപ്പെടുത്തിയെന്ന് വിദ്യാര്‍ഥിയുടെ കുടുംബവും ആരോപിച്ചു.
അര്‍ജുന്റെ മരണത്തില്‍ ഗുരുതര ആരോപണവുമായി കുടുംബം രംഗത്തെത്തിയിരുന്നു. ക്ലാസിലെ അധ്യാപിക അര്‍ജുനെ നിരന്തരം മാനസികമായി പീഡിപ്പിച്ചുവെന്നാണ് കുടുംബത്തിന്റെ ആരോപണം. ഇന്‍സ്റ്റഗ്രാമില്‍ കുട്ടികള്‍ തമ്മില്‍ മെസേജ് അയച്ചതിന് അധ്യാപിക അര്‍ജുനെ ഭീഷണിപ്പെടുത്തിയെന്നാണ് കുടുംബം പറയുന്നത്.
Key Words: Palakkad Student Suicide


COMMENTS