ന്യൂഡല്‍ഹി : തെരുവുനായ വിഷയത്തില്‍ കേന്ദ്രത്തിനടക്കം വിമര്‍ശനവുമായി സുപ്രീംകോടതി. തെരുവു നായ ആക്രമണം സംബന്ധിച്ച നോട്ടീസിന് രണ്ട് സംസ്ഥാനങ്ങള...
ന്യൂഡല്‍ഹി : തെരുവുനായ വിഷയത്തില്‍ കേന്ദ്രത്തിനടക്കം വിമര്‍ശനവുമായി സുപ്രീംകോടതി. തെരുവു നായ ആക്രമണം സംബന്ധിച്ച നോട്ടീസിന് രണ്ട് സംസ്ഥാനങ്ങളും ഡല്‍ഹി മുന്‍സിപ്പല്‍ കോപ്പറേഷനും മാത്രമാണ് മറുപടി സമര്‍പ്പിച്ചത്. രണ്ടുമാസം മുമ്പ് നല്‍കിയ നോട്ടീസിനാണ് മറുപടി തരാന്‍ വൈകുന്നതെന്ന് കോടതി ചൂണ്ടിക്കാണിച്ചു.
സര്‍ക്കാരുകളുടെ നിസംഗതയില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ സുപ്രീംകോടതി എല്ലാ ചീഫ് സെക്രട്ടറിമാര്‍ക്കും നേരിട്ട് ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കി. കോടതി നിര്‍ദ്ദേശത്തിന് പിന്നാലെ കേരളം അടക്കം സംസ്ഥാനങ്ങളുടെ ചീഫ് സെക്രട്ടറിമാര്‍ ഹാജരാകണം. പശ്ചിമ ബംഗാള്‍ തെലങ്കാന സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ ഒഴികെയുള്ളവരെയാണ് സുപ്രീം കോടതി വിളിച്ച് വരുത്തിയത്.
വിദേശ രാജ്യങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യയുടെ പ്രതിച്ഛായ താഴ്ന്നുവെന്നും തുടര്‍ച്ചയായി തെരുവുനായ പ്രശ്‌നങ്ങള്‍ ആവര്‍ത്തിക്കുന്നുവെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. നേരത്തെ ഓഗസ്റ്റ് 22ന് സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും വിഷയത്തില്‍ സത്യവാങ്മൂലം സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിലാണ് കേരളമടക്കം നിസ്സംഗത കാട്ടിയത്. ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മെഹ്ത, ജസ്റ്റിസ് എന്‍ വി അഞ്ജാരിയ എന്നിവരുടെ ബഞ്ചാണ് സത്യവാങ്മൂലം ആവശ്യപ്പെട്ടത്.
പശ്ചിമ ബംഗാള്‍, തെലങ്കാന, ദില്ലി കോര്‍പ്പറേഷന്‍ എന്നിവിടങ്ങളില്‍ നിന്നാണ് വിഷയത്തില്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. ഇതിന് പിന്നാലെയാണ് അടുത്ത തിങ്കളാഴ്ച സത്യവാങ്മൂലം നല്‍കാത്തതിന്റെ കാരണം കോടതിയില്‍ ഹാജരാക്കി വിശദീകരിക്കാനാണ് സുപ്രീം കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. സത്യവാങ്മൂലം ഫയല്‍ ചെയ്യാത്ത സംസ്ഥാനങ്ങള്‍ ഹാജരാവുന്നതില്‍ വീഴ്ച വരുത്തരുതെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.
തെരുവുനായകള്‍ കുട്ടികളെ ആക്രമിക്കുന്നതിലെ വീഴ്ച പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള സുവോ മോട്ടോ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ കടുത്ത നിലപാട്.
Key Words: Street Dog Issue, Supreme Court, Chief Secretary, Kerala

COMMENTS