ന്യൂഡല്‍ഹി : പ്രതിഷേധങ്ങള്‍ക്കിടെ കേരളമടക്കമുള്ള 12 സംസ്ഥാനങ്ങളില്‍ വോട്ടര്‍പട്ടിക തീവ്ര പരിഷ്‌കരണ (എസ്‌ഐആര്‍) നടപടികള്‍ ആരംഭിച്ചു. എസ്‌ഐആറി...
ന്യൂഡല്‍ഹി : പ്രതിഷേധങ്ങള്‍ക്കിടെ കേരളമടക്കമുള്ള 12 സംസ്ഥാനങ്ങളില്‍ വോട്ടര്‍പട്ടിക തീവ്ര പരിഷ്‌കരണ (എസ്‌ഐആര്‍) നടപടികള്‍ ആരംഭിച്ചു. എസ്‌ഐആറിനെതിരെ പ്രതിഷേധം ശക്തമാക്കാന്‍ ആണ് ബിജെപി ഇതര സംസ്ഥാനങ്ങളുടെ തീരുമാനം. എസ്‌ഐആര്‍ രണ്ടാം ഘട്ടം നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച 12 സംസ്ഥാനങ്ങളിലെയും വോട്ടര്‍പട്ടിക നിലവില്‍ മരവിപ്പിച്ചിട്ടുണ്ട്.
എസ്‌ഐആറില്‍ ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം അടക്കമുള്ള നടപടികളാണ് ഇന്ന് മുതല്‍ നവംബര്‍ 3 വരെ നടക്കുക. നവംബര്‍ 4 മുതലാണ് വീടുകള്‍ കയറിയുള്ള വിവരശേഖരണം. ബിഎല്‍ഒമാര്‍ വഴി ഫോമുകള്‍ വോട്ടര്‍മാരിലേക്ക് എത്തിക്കും.
കേരളത്തിലെ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ കലക്ടര്‍മാരുമായി ഇന്ന് ചര്‍ച്ച നടത്തും. എന്നാല്‍, എസ്‌ഐആറിനെതിരെ പ്രതിഷേധം ശക്തമാക്കാനാണ് കേരളം,ബംഗാള്‍ തമിഴ്‌നാട് സംസ്ഥാനങ്ങളുടെ തീരുമാനം.
Key Words: SIR Process, Election Commission


COMMENTS