Shubman Gill ODI Captain; Rohit and Kohli in Squad, Shreyas Vice-Captain, Sanju only in T20 team
മുംബയ്: ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ഏകദിന ടീമിന്റെ ക്യാപ്റ്റനായി ശുഭ്മാന്‍ ഗില്ലിനെ (26) നിയമിച്ചു. നിലവിലെ ക്യാപ്റ്റനായിരുന്ന രോഹിത് ശര്‍മ്മയെ മാറ്റി. 2027 ഏകദിന ലോകകപ്പ് മുന്നില്‍ കണ്ടാണ് ഈ മാറ്റം. എങ്കിലും, സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മ്മയും വിരാട് കോഹ്ലിയും ടീമില്‍ തുടരും. ഏകദിന ടീമിന്റെ ഉപനായകനായി ശ്രേയസ് അയ്യരെ നിയമിച്ചു. ടി20 പരമ്പരയില്‍ സൂര്യകുമാര്‍ യാദവ് തന്നെയാകും ഇന്ത്യയെ നയിക്കുക.
ഏകദിന ടീമില്‍ മലയാളിതാരം സഞ്ജു സാംസണ്‍ ഇടം പിടിച്ചില്ല. അദ്ദേഹത്തെ ടി 20 ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഒക്ടോബര്‍ 19-ന് ആരംഭിക്കുന്ന, മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയിലാണ് ഗില്‍ ടീമിനെ നയിക്കുക. ടെസ്റ്റ്, ഏകദിന ഫോര്‍മാറ്റുകളില്‍ ഇതോടെ ഗില്‍ ക്യാപ്റ്റനായി. ടി20 ടീമിന്റെ വൈസ് ക്യാപ്റ്റനുമാണ്.
ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കാത്ത രോഹിത്തും കോഹ്ലിയും ടീമിന്റെ ഭാഗമാണ്. കഴിഞ്ഞ ഏഴ് മാസത്തിനിടെ ഇരുവരും കളിക്കുന്ന ആദ്യ അന്താരാഷ്ട്ര മത്സരങ്ങളായിരിക്കും ഇത്. 2025-ലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനലിലാണ് ഇവര്‍ അവസാനമായി കളിച്ചത്.
ഏകദിന ഫോര്‍മാറ്റില്‍ ഗില്ലിന് ക്യാപ്റ്റന്‍സി നല്‍കുന്നത് ഭാവിയിലേക്കുള്ള ദീര്‍ഘവീക്ഷണത്തോടെയുള്ള തീരുമാനമാണെന്ന് മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ വിശദീകരിച്ചു. 'മൂന്ന് ഫോര്‍മാറ്റിലും മൂന്ന് ക്യാപ്റ്റന്മാര്‍ എന്നത് പ്രായോഗികമായി അസാധ്യമാണ്. അടുത്ത ലോകകപ്പിനായി തയ്യാറെടുക്കാന്‍ പുതിയ ക്യാപ്റ്റന് സമയം നല്‍കേണ്ടതുണ്ട്,' അദ്ദേഹം പറഞ്ഞു.
പരിക്കേറ്റ ഹാര്‍ദിക് പാണ്ഡ്യക്ക് പകരം നിതീഷ് കുമാര്‍ റെഡ്ഡിയെ ഉള്‍പ്പെടുത്തി. ജോലിഭാരം കാരണം ജസ്പ്രീത് ബുംറയ്ക്ക് ഏകദിന പരമ്പരയില്‍ വിശ്രമം നല്‍കി.
ഇന്ത്യന്‍ ക്രിക്കറ്റിലെ ഒരു പുതിയ യുഗത്തിന് തുടക്കം കുറിക്കുന്ന തീരുമാനമായാണ് ബി.സി.സി.ഐയുടെ ഈ മാറ്റം വിലയിരുത്തപ്പെടുന്നത്.
ഏകദിന ടീം
ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ്മ, വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍ (വൈസ് ക്യാപ്റ്റന്‍), അക്സര്‍ പട്ടേല്‍, കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), നിതീഷ് കുമാര്‍ റെഡ്ഡി, വാഷിംഗ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിംഗ്, പ്രസിദ്ധ് കൃഷ്ണ, ധ്രുവ് ജൂറല്‍ (വിക്കറ്റ് കീപ്പര്‍), യശസ്വി ജയ്സ്വാള്‍.
ടി20 ടീം
സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ്മ, ശുഭ്മാന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), തിലക് വര്‍മ്മ, നിതീഷ് കുമാര്‍ റെഡ്ഡി, ശിവം ദുബെ, അക്സര്‍ പട്ടേല്‍, ജിതേഷ് ശര്‍മ്മ (വിക്കറ്റ് കീപ്പര്‍), വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിംഗ്, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), റിങ്കു സിംഗ്, വാഷിംഗ്ടണ്‍ സുന്ദര്‍.
Summary: Mumbai: Shubman Gill (26) has been appointed as the captain of the Indian ODI team for the tour of Australia, replacing the current captain Rohit Sharma. This change is being made keeping the 2027 ODI World Cup in mind. However, senior players Rohit Sharma and Virat Kohli will remain in the squad. Shreyas Iyer has been named the Vice-Captain of the ODI team. Suryakumar Yadav will continue to lead the Indian team in the T20 series.


COMMENTS