Bollywood actor Salman Khan has been included in a list of extremists by Pakistan. The issue is related to a remark he made at the 'Joy Forum 2025'
ന്യൂഡൽഹി: ബോളിവുഡ് നടൻ സൽമാൻ ഖാനെ തീ പ്രവാദികളുടെ പട്ടികയിൽ ഉൾപ്പെടുത്തി പാകിസ്ഥാൻ.
സൗദി അറേബ്യയിലെ റിയാദിൽ നടന്ന 'ജോയ് ഫോറം 2025'-ൽ നടത്തിയ ഒരു പരാമർശവുമായി ബന്ധപ്പെട്ടാണ് വിഷയം.
മിഡിൽ ഈസ്റ്റിലെ പ്രവാസി സമൂഹങ്ങളെക്കുറിച്ച് സംസാരിക്കുന്നതിനിടെ, അദ്ദേഹം ബലൂചിസ്ഥാനെയും പാകിസ്ഥാനെയും പ്രത്യേകം എടുത്തുപറഞ്ഞതാണ് വിവാദമായത്.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു: "ഇവിടെ (സൗദി അറേബ്യയിൽ) നമ്മുടെ രാജ്യങ്ങളിൽ നിന്നുള്ള നിരവധി പേർ വന്നിട്ടുണ്ട്. ബലൂചിസ്ഥാനിൽ നിന്നുള്ളവരുണ്ട്, അഫ്ഗാനിസ്ഥാനിൽ നിന്നുള്ളവരുണ്ട്, പാകിസ്ഥാനിൽ നിന്നുള്ളവരുമുണ്ട്. എല്ലാവരും ഇവിടെ ജോലി ചെയ്യുന്നു."
ഈ പരാമർശമാണ് പാകിസ്ഥാനെ ചൊടിപ്പിച്ചത്.
പാകിസ്ഥാൻ അധികൃതർ ഈ പ്രസ്താവനയെ രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് നേരെയുള്ള വെല്ലുവിളിയായി കാണുന്നു. റിപ്പോർട്ടുകൾ പ്രകാരം, പാകിസ്ഥാൻ സർക്കാർ സൽമാൻ ഖാനെ തീവ്രവാദവുമായി ബന്ധമുള്ളവരെ നിരീക്ഷിക്കുന്ന പട്ടികയായ 'ആന്റി-ടെററിസം ആക്റ്റ് (1997)-ന്റെ 4-ാം ഷെഡ്യൂളിൽ' ഉൾപ്പെടുത്തിയിട്ടുണ്ട്. 'ആസാദ് ബലൂചിസ്ഥാൻ ഫെസിലിറ്റേറ്റർ' എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിച്ചത് എന്നും റിപ്പോർട്ടുകളുണ്ട്.
പാകിസ്ഥാനിൽ നിന്ന് സ്വാതന്ത്ര്യം നേടാൻ ശ്രമിക്കുന്ന ബലൂച് നേതാക്കൾ സൽമാൻ ഖാന്റെ പരാമർശത്തെ പ്രശംസിക്കുകയും, ബലൂച് ജനതയുടെ പ്രത്യേക സ്വത്വം അംഗീകരിച്ചതിന് നന്ദി അറിയിക്കുകയും ചെയ്തു.
സൽമാൻ ഖാന്റെ പ്രസ്താവന നാക്കുപിഴയാണോ അതോ ബലൂചിസ്ഥാന്റെ സ്വാതന്ത്ര്യവാദത്തെ മനഃപൂർവം പിന്തുണച്ചതാണോ എന്നതിനെച്ചൊല്ലി സോഷ്യൽ മീഡിയയിൽ ചൂടേറിയ വാദപ്രതിവാദങ്ങൾ നടന്നു.
എന്നാൽ, ഈ വിഷയത്തിൽ സൽമാൻ ഖാനോ അദ്ദേഹത്തിന്റെ ടീമോ ഔദ്യോഗികമായി ഒരു വിശദീകരണവും നൽകിയിട്ടില്ല.
Summary: Bollywood actor Salman Khan has been included in a list of extremists by Pakistan. The issue is related to a remark he made at the 'Joy Forum 2025' event in Riyadh, Saudi Arabia.


COMMENTS