Sabarimala issue in Niyamasabha
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണപ്പാളി വിഷയത്തില്‍ കടുത്ത നിലപാടുമായി പ്രതിപക്ഷം നിയമസഭയില്‍. ചോദ്യോത്തര വേളയില്‍ പ്രതിപക്ഷ നേതാവ് വിഷയം ഉന്നയിക്കുകയും ദേവസ്വം മന്ത്രിയും ദേവസ്വം പ്രസിഡന്റും രാജിവയ്ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
എന്നാല്‍ സ്പീക്കര്‍ ഇത് അംഗീകരിക്കാതെ മറ്റംഗങ്ങളെ ചോദ്യം ഉന്നയിക്കാനായി ക്ഷണിച്ചു. ഇതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. പ്രതിഷേധ മുദ്രാവാക്യങ്ങള്‍ എഴുതിയ ബാനറും ബോര്‍ഡുകളുമായി പ്രതിഷേധിച്ച പ്രതിപക്ഷം സ്പീക്കറെ മറച്ച് ബാനര്‍ പിടിച്ചതോടെ ഭരണപക്ഷവും എഴുന്നേറ്റു.
ഇതോടെ സഭയില്‍ ബഹളമായി. `അയ്യപ്പന്റെ സ്വര്‍ണ്ണം കട്ടവര്‍, അമ്പലം വിഴുങ്ങികള്‍' എന്ന ബാനറാണ് പ്രതിപക്ഷം ഉയര്‍ത്തിയത്. ബഹളം കൂടിയതോടെ ചോദ്യോത്തര വേള സ്പീക്കര്‍ റദ്ദാക്കി.
Keywords: Niyamasabha, Sabarimala, Gold, Opposition


COMMENTS