Sabarimala gold theft case: Murari babu remanded
പത്തനംതിട്ട: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസിലെ രണ്ടാം പ്രതി മുരാരി ബാബുവിനെ കസ്റ്റഡിയില്‍ വിട്ടു. നാലു ദിവസത്തേക്കാണ് റാന്നി കോടതി മുരാരി ബാബുവിനെ എസ്.ഐ.ടിയുടെ കസ്റ്റഡിയില്‍ വിട്ടത്. ചോദ്യംചെയ്യലിനും തെളിവെടുപ്പിനായാണ് ഇയാളെ കസ്റ്റഡിയില്‍ വിട്ടത്.
ഇതോടെ അന്വേഷണസംഘം ഇയാളെ തിരുവനന്തപുരത്തെത്തിച്ച് കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയോടൊപ്പം ഇരുത്തി ചോദ്യംചെയ്യും. മാത്രമല്ല ഇയാളെ സന്നിധാനത്തെത്തിച്ചും തെളിവെടുപ്പ് നടത്തും. മുരാരി ബാബുവിന് ഈ കേസില്‍ നിര്‍ണായക പങ്കുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍.
Keywords: Sabarimala gold theft case, Murari babu, SIT, Four days


COMMENTS