കൊച്ചി : ശബരിമല സ്വര്‍ണക്കൊള്ളയക്ക് പിന്നിലെ കൂടുതല്‍ വിവരങ്ങള്‍ ഉള്‍ക്കള്ളിച്ചുള്ള അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് നാളെ പ്രത്യേക സംഘം ഹൈക്കോട...
കൊച്ചി : ശബരിമല സ്വര്‍ണക്കൊള്ളയക്ക് പിന്നിലെ കൂടുതല്‍ വിവരങ്ങള്‍ ഉള്‍ക്കള്ളിച്ചുള്ള അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് നാളെ പ്രത്യേക സംഘം ഹൈക്കോടതിയ്ക്ക് കൈമാറും. താന്‍ ഒറ്റയക്ക് അല്ലെന്നും ബോര്‍ഡ് അംഗങ്ങളുടേയും ദേവസ്വം ഉദ്യോഗസ്ഥരുടെയും ഒത്താശയോടെ നടത്തിയ കൊള്ളയാണ് ശബരിമലയില്‍ നടന്നതെന്നുമാണ് ചോദ്യം ചെയ്യലില്‍ പോറ്റി നടത്തിയ വെളിപ്പെടുത്തലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനായി ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് ഗൂഢാലോചന നടത്തിയെന്നും താന്‍ വെറും ഇടനിലക്കാരന്‍ മാത്രമാണെന്നുമാണ് പോറ്റി നല്‍കിയ മൊഴിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
അതേസമയം, ശബരിമല സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സ്പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സുഹൃത്ത് അനന്തസുബ്രഹ്‌മണ്യത്തെ പ്രത്യേകസംഘം ചോദ്യം ചെയ്യുന്നു. അനന്തസുബ്രഹ്‌മണ്യത്തെ ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പം ഇരുത്തിയാണ് ചോദ്യം ചെയ്യുന്നത്. ക്രൈംബ്രാഞ്ച് ആസ്ഥാനത്താണ് ചോദ്യം ചെയ്യല്‍. ശബരിമലയില്‍ നിന്ന് ദ്വാരപാലക പാളികള്‍ കൊണ്ടുപോയത് അനന്തസുബ്രഹ്‌മണ്യമാണെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. അനന്ത സുബ്രഹ്‌മണ്യം പിന്നീട് പാളികള്‍ നാഗേഷിന് കൈമാറുകയായിരുന്നു.
ശബരിമല സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സ്പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സുഹൃത്ത് അനന്തസുബ്രഹ്‌മണ്യത്തെ പ്രത്യേകസംഘം ചോദ്യം ചെയ്യുന്നു. അനന്തസുബ്രഹ്‌മണ്യത്തെ ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പം ഇരുത്തിയാണ് ചോദ്യം ചെയ്യുന്നത്. ക്രൈംബ്രാഞ്ച് ആസ്ഥാനത്താണ് ചോദ്യം ചെയ്യല്‍. ശബരിമലയില്‍ നിന്ന് ദ്വാരപാലക പാളികള്‍ കൊണ്ടുപോയത് അനന്തസുബ്രഹ്‌മണ്യമാണെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. അനന്ത സുബ്രഹ്‌മണ്യം പിന്നീട് പാളികള്‍ നാഗേഷിന് കൈമാറുകയായിരുന്നു.
Key Words: Sabarimala Gold Theft, Unnikrishnan Potty


COMMENTS