കൊച്ചി : ശബരിമല സ്വർണക്കൊള്ളയിൽ എസ്ഐടി കസ്റ്റഡിയിലുള്ള ഉണ്ണികൃഷ്‌ണൻ പോറ്റിയെ കോടതി റിമാൻഡ് ചെയ്‌തു. 14 ദിവസത്തെ കസ്റ്റഡി കഴിയുന്ന പശ്ചാത്തലത...
കൊച്ചി : ശബരിമല സ്വർണക്കൊള്ളയിൽ എസ്ഐടി കസ്റ്റഡിയിലുള്ള ഉണ്ണികൃഷ്‌ണൻ പോറ്റിയെ കോടതി റിമാൻഡ് ചെയ്‌തു. 14 ദിവസത്തെ കസ്റ്റഡി കഴിയുന്ന പശ്ചാത്തലത്തിലാണ് റാന്നി ജുഡീഷ്യൽ ഒന്നാം ക്ലാസ് മഡജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയത്. തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിലേക്ക് ഉണ്ണികൃഷ്‌ണൻ പോറ്റിയെ മാറ്റും. ഉണ്ണികൃഷ്ണൻ പോറ്റിയെ അടുത്ത ആഴ്ച കട്ടിളപാളി തട്ടിപ്പ് കേസിൽ അറസ്റ്റ് ചെയ്യും.
ദ്വാരപാലക പാളികളിലെ സ്വർണ കൊള്ളയ്ക്ക് പുറമെ കട്ടിളപാളികളിലെ സ്വർണ കവർച്ചയിൽ കൂടി പോറ്റിയെ അറസ്റ്റ് ചെയ്യാനുള്ള അപേക്ഷ എസ്.ഐ.ടി ഇന്ന് കോടതിയിൽ നൽകി.
Key Words: Sabarimala Gold Theft Court remands Unnikrishnan Potty


COMMENTS