കീവ്: യുക്രെയ്‌നില്‍ റഷ്യ നടത്തിയ മിസൈല്‍ ഡ്രോണ്‍ ആക്രമണത്തില്‍ 4 പേര്‍ കൊല്ലപ്പെട്ടു. 16 പേര്‍ക്കു പരുക്കേറ്റു. തലസ്ഥാനമായ കീവില്‍ ഉള്‍പ്...
കീവ്: യുക്രെയ്‌നില്‍ റഷ്യ നടത്തിയ മിസൈല്‍ ഡ്രോണ്‍ ആക്രമണത്തില്‍ 4 പേര്‍ കൊല്ലപ്പെട്ടു. 16 പേര്‍ക്കു പരുക്കേറ്റു. തലസ്ഥാനമായ കീവില്‍ ഉള്‍പ്പെടെ വെള്ളിയാഴ്ച രാത്രി തുടങ്ങിയ ആക്രമണം ശനിയാഴ്ച രാവിലെ വരെ നീണ്ടു. ഏതാനും ആക്രമണങ്ങള്‍ യുക്രെയ്ന്‍ മിസൈല്‍വേധ സംവിധാനം പരാജയപ്പെടുത്തി. 9 മിസൈലുകളും 62 ഡ്രോണുകളുമാണ് റഷ്യ തൊടുത്തതെന്ന് യുക്രെയ്ന്‍ വ്യോമസേന അറിയിച്ചു.
അതേസമയം, യുക്രെയ്‌നിന്റെ 121 ഡ്രോണുകള്‍ വ്യോമപ്രതിരോധ സംവിധാനം തകര്‍ത്തതായി റഷ്യ അറിയിച്ചു.
Key Words: Russia Ukraine War, Drone Attack


COMMENTS