ന്യൂഡൽഹി : രാജ്യത്ത് ആര്‍എസ്എസിനെ നിരോധിക്കണമെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ. രാജ്യത്തെ എല്ലാ പ്രശ്നങ്ങള്‍ക്കും ക...
ന്യൂഡൽഹി : രാജ്യത്ത് ആര്‍എസ്എസിനെ നിരോധിക്കണമെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ. രാജ്യത്തെ എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം ആര്‍എസ്എസും ബിജെപിയുമാണെന്നും ഖര്‍ഗെ പറഞ്ഞു.
സര്‍ദാര്‍ വല്ലഭായി പട്ടേല്‍ രാജ്യത്ത് ഐക്യമുണ്ടാക്കുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിച്ചു. ആ ഐക്യം നിലനിര്‍ത്താന്‍ ഇന്ദിരാഗാന്ധി ജീവന്‍ നല്‍കി. രാജ്യത്തെ വിഭജിക്കാന്‍ ശ്രമിക്കുന്നവര്‍ സര്‍ദാറിന്റെ ഓര്‍മ്മ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നുവെന്നും സര്‍ദാറിനെ കോണ്‍ഗ്രസ് മറന്നു എന്ന് പറയാന്‍ സംഘപരിവാറിന് അവകാശമില്ലെന്നും ഖര്‍ഗെ പറഞ്ഞു.
ദില്ലിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആരോപണങ്ങള്‍ക്കുപ്പെടെ ഖര്‍ഗെ മറുപടി നല്‍കിയത്.
Key Words: RSS, Congress, Mallikarjun Kharge


COMMENTS