The distribution of all medicines from Sreesan Pharmaceuticals in Kanchipuram, Tamil Nadu, has been halted in Kerala.
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: തമിഴ്‌നാട്ടിലെ കാഞ്ചീപുരത്ത് പ്രവര്‍ത്തിക്കുന്ന ശ്രീശന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് നിര്‍മിച്ച എല്ലാ മരുന്നുകളുടെയും വിതരണം കേരളത്തില്‍ അടിയന്തരമായി നിറുത്തിവയ്ക്കാന്‍ ഡ്രസ്ഗ്‌സ് കണ്‍ട്രോളര്‍ നിര്‍ദ്ദേശം നല്കി. ഇതോടൊപ്പം ഗുജറാത്തിലെ Rednex Pharmaceuticals Pvt. Ltd നിര്‍മിച്ച Respifresh TR, 60ml syrup (Batch No. R01GL2523) എന്ന മരുന്നും വില്പന നിരോധിച്ചു.
ശ്രീശന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് തകരഷീറ്റിട്ടു മറച്ച ചെറിയ ഷെഡില്‍ മരുന്നുണ്ടാക്കുന്നതും രാസവസ്തുക്കള്‍ പൊരിവെയിലില്‍ കിടക്കുന്നതും ഉള്‍പ്പെടെ കാര്യങ്ങള്‍ പുറത്തുവന്നതോടെ ആ സ്ഥാപനത്തിന്റെ ലൈസന്‍സ് മരവിപ്പിക്കാന്‍ തമിഴ്‌നാട് ഡ്രഗ്‌സ് കണ്‍ട്രോളര്‍ നടപടി എടുത്തിട്ടുണ്ട്.
ഗുജറാത്തില്‍ നിന്നുള്ള മരുന്നിനു ഗുണനിലവാരമില്ലാത്തതാണെന്ന് ഗുജറാത്ത് ഡ്രഗ്‌സ് കണ്‍ട്രോളര്‍ അറിയിച്ചു. ഇതോടെയാണ് ഈ മരുന്നും നിരോധിച്ചത്.
ഇവയുടെ വിതരണവും വില്‍പ്പനയും സംസ്ഥാനത്ത് അടിയന്തരമായി നിര്‍ത്തിവയ്ക്കാന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്കുകയായിരുന്നു. ഈ മരുന്നുകള്‍ കൈവശമുള്ളവര്‍ ഉപയോഗിക്കരുതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
ഈ മരുന്നുകള്‍ കേരളത്തില്‍ അഞ്ചു കമ്പനികളാണ് വിതരണം ചെയ്യുന്നത്. ഇവരോടും വിതരണം നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം നല്‍കി. ഈ മരുന്ന് വില്‍പന നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ അറിയിച്ചു.
ഈ മരുന്നുകള്‍ സര്‍ക്കാര്‍ ആശുപത്രികള്‍ വഴി വിതരണം ചെയ്യുന്നില്ലെന്നും അധികൃതര്‍ പറഞ്ഞു.
അതുപോലെ, അംഗീകൃത ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ 12 വയസ്സില്‍ താഴെയുള്ളവര്‍ക്ക് മരുന്ന് നല്‍കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
രണ്ടു വയസ്സില്‍ താഴെയുള്ളവര്‍ക്ക് ചുമ മരുന്നു നല്കാന്‍ പാടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയവും നിര്‍ദ്ദേശം നല്കി.
Summary: The distribution of all medicines from Sreesan Pharmaceuticals in Kanchipuram, Tamil Nadu, has been halted in Kerala. This decision was made because the Tamil Nadu Drugs Controller is taking steps to suspend the company's license.
Specific Syrup Ban: The sale and distribution of Respifresh TR, 60ml syrup (Batch No. R01GL2523), manufactured by Rednex Pharmaceuticals Pvt. Ltd., Ahmedabad, Gujarat, has been stopped urgently by the Drugs Control Department after the Gujarat Drugs Controller reported it to be substandard.


COMMENTS