Rahul Mamkoottathil MLA about Sabarimala gold stolen issue
പാലക്കാട്: ശബരിമല അയ്യപ്പന്റെ സ്വര്‍ണ്ണം കട്ട വിഷയത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ. വിഷയത്തില്‍ മാധ്യമങ്ങള്‍ക്ക് ആഘോഷിക്കാനായി ഏതെങ്കിലും ഒരു ദിവ്യനെ എറിഞ്ഞുകൊടുത്ത് രക്ഷപ്പെടാമെന്ന് അമ്പലം വിഴുങ്ങി സര്‍ക്കാര്‍ കരുതേണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. സോഷ്യല്‍ മീഡിയയിലൂടെയാണ് അദ്ദേഹം രംഗത്തെത്തിയത്.
മസാലപുരട്ടിയ വാര്‍ത്തകള്‍ക്ക് പിറകെ പോകാന്‍ ഈ നാട്ടിലെ മനുഷ്യര്‍ തയ്യാറല്ലെന്നും ഞങ്ങള്‍ക്ക് ഉത്തരം തരേണ്ടത് ഏതെങ്കിലും അവതാരമോ ഉദ്യോഗസ്ഥരോ ദേവസ്വം ബോര്‍ഡോ അല്ലെന്നും നാട് ഭരിക്കുന്ന സര്‍ക്കാരാണെന്നും അദ്ദേഹം വ്യക്തമാക്കി. ലൈംഗികാരോപണത്തില്‍ പെടുത്തി നിശ്ശബ്ദനാക്കിയ ശേഷമുള്ള അദ്ദേഹത്തിന്റെ ശക്തമായ തിരിച്ചുവരവിന്റെ സൂചനയാണ് ഈ പോസ്റ്റ് നല്‍കുന്നത്.
Keywords: Sabarimala, Rahul Mamkoottathil MLA, Gold stolen issue


COMMENTS