പത്തനംതിട്ട : രാഷ്ട്രപതിയുടെ ശബരിമല സന്ദർശനത്തോടനുബന്ധിച്ച് വെർച്യുൽ ക്യൂവിന് നിയന്ത്രണമേർപ്പെടുത്തി.ഒക്ടോബർ 21 ന് 25000 പേർക്ക് മാത്രം ദർശ...
പത്തനംതിട്ട : രാഷ്ട്രപതിയുടെ ശബരിമല സന്ദർശനത്തോടനുബന്ധിച്ച് വെർച്യുൽ ക്യൂവിന് നിയന്ത്രണമേർപ്പെടുത്തി.ഒക്ടോബർ 21 ന് 25000 പേർക്ക് മാത്രം ദർശനം ഏർപ്പെടുത്തി. ഉച്ചക്ക് ശേഷം മല കയറാനും നിയന്ത്രണം. ഒക്ടോബർ 22 ന് പൊതു ജനങ്ങൾക്ക് ദർശനത്തിന് അനുമതി ഇല്ല.
തുലമാസ പൂജയുടെ അവസാന ദിവസമാണ് രാഷ്ട്രപതി ക്ഷേത്രത്തിലെത്തുന്നത്. അന്ന് രാത്രി തന്നെ മലയിറങ്ങി തിരുവനന്തപുരത്തേക്ക് പോകുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഒക്ടോബർ 22 മുതൽ 24 വരെയാണ് രാഷ്ട്രപതി കേരളത്തിലുണ്ടാവുക. 22ന് ഉച്ചയ്ക്ക് നെടുമ്പാശേരിയിൽ എത്തുന്ന രാഷ്ട്രപതി തുടർന്ന് നിലയ്ക്കലിൽ തങ്ങിയ ശേഷമാകും വൈകീട്ടോടെ ശബരിമലയിൽ ദർശനത്തിനെത്തുക.
Key Words: President Murmu, Sabarimala, Virtual Queue


COMMENTS