RSS Sarsanghchalak Mohan Bhagwat stated that Pakistan-Occupied Kashmir (PoK) is a room in the house called India, and it must definitely be reclaimed
![]() |
| ആര്‍.എസ്.എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് |
അഭിനന്ദ്
മധ്യപ്രദേശിലെ സത്നയിലെ സിന്ധി ക്യാമ്പ് ഗുരുദ്വാരയുടെ ഉദ്ഘാടന വേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വീടിന്റെ ഒരു മുറി അപരിചിതര്‍ കയ്യേറിയാല്‍ അത് തിരികെ പിടിക്കേണ്ടതുണ്ട്, അതുപോലെ ഇന്ത്യ പി.ഒ.കെ. തിരികെ നേടണമെന്ന് അദ്ദേഹം പറഞ്ഞു. മോഹന്‍ ഭാഗവതിന്റെ ഈ പരാമര്‍ശം സദസ്സ് വലിയ കൈയടിയോടെയാണ് ഏറ്റെടുത്തത്.
നിരവധി സിന്ധി സഹോദരങ്ങള്‍ ഇവിടെ ഇരിക്കുന്നു. എനിക്ക് വളരെ സന്തോഷമുണ്ട്. അവര്‍ പാകിസ്ഥാനിലേക്ക് പോയവരല്ല; അവര്‍ അവിഭക്ത ഇന്ത്യയിലേക്ക് പോയവരാണ്... ആ വീട്ടില്‍ നിന്നും ഈ വീട്ടില്‍ നിന്നും (സ്ഥലങ്ങളില്‍ നിന്ന്) സാഹചര്യങ്ങളാണ് നമ്മെ ഇവിടെ എത്തിച്ചത്. കാരണം ആ വീടും ഈ വീടും വ്യത്യസ്തമല്ല, അദ്ദേഹം പറഞ്ഞു.
ഇന്ത്യ മുഴുവന്‍ ഒരു വീടാണ്, പക്ഷേ എന്റെ മേശയും കസേരയും വസ്ത്രങ്ങളും വെച്ചിരുന്ന ആ വീടിന്റെ ഒരു മുറി ആരോ എടുത്തുമാറ്റി. അവര്‍ അത് കയ്യേറി. നാളെ എനിക്ക് അത് തിരികെ എടുക്കേണ്ടതുണ്ട്, അതിനാല്‍ അവിഭക്ത ഇന്ത്യയെ നമ്മള്‍ ഓര്‍ക്കണം.
പി.ഒ.കെയില്‍ അക്രമാസക്തമായ പ്രതിഷേധങ്ങള്‍ പൊട്ടിപ്പുറപ്പെടുകയും 12 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സാഹചര്യത്തിലാണ് മോഹന്‍ ഭാഗവതിന്റെ പരാമര്‍ശം എന്നതും ശ്രദ്ധേയമാണ്. പാകിസ്ഥാന്‍ സര്‍ക്കാരും സൈന്യവും പി.ഒ.കെയില്‍ നടത്തുന്ന അതിക്രമങ്ങള്‍ക്കെതിരെ ജമ്മു കശ്മീര്‍ ജോയിന്റ് അവാമി ആക്ഷന്‍ കമ്മിറ്റിയുടെ (ജെ.കെ.ജെ.എ.എ.സി.) നേതൃത്വത്തിലാണ് പ്രക്ഷോഭം.
![]() |
ഈ പ്രതിഷേധങ്ങള്‍ പാകിസ്ഥാന്റെ കള്ളങ്ങളെയും തെറ്റായ പ്രചാരണങ്ങളെയും തുറന്നുകാട്ടുകയും ഇസ്ലാമാബാദും പി.ഒ.കെ. നിവാസികളും തമ്മിലുള്ള ബന്ധമില്ലായ്മ വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്. എങ്കിലും, അക്രമാസക്തമായ പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കാന്‍ പാകിസ്ഥാന്‍ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ജെ.കെ.ജെ.എ.എസിയുമായി 25 ഇന ഉടമ്പടി ഒപ്പുവച്ചിരുന്നു. പാകിസ്ഥാന്‍ പാര്‍ലമെന്ററി കാര്യ മന്ത്രി താരിഖ് ഫസല്‍ ചൗധരി തന്റെ 'എക്‌സ്' അക്കൗണ്ടില്‍ പങ്കുവച്ച കരാറില്‍, അക്രമങ്ങളില്‍ കൊല്ലപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതും മുസഫറാബാദ്, പൂഞ്ച് ഡിവിഷനുകള്‍ക്കായി രണ്ട് അധിക ഇന്റര്‍മീഡിയറ്റ്, സെക്കന്‍ഡറി വിദ്യാഭ്യാസ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതും ഉള്‍പ്പെടുന്നു.
സുരക്ഷാ ശേഷി വര്‍ദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ആര്‍.എസ്.എസ്. മേധാവി കഴിഞ്ഞ വ്യാഴാഴ്ച സംസാരിച്ചിരുന്നു. പഹല്‍ഗാം ഭീകരാക്രമണത്തോടുള്ള അന്താരാഷ്ട്ര പ്രതികരണം ഇന്ത്യയുടെ ആഗോള സൗഹൃദങ്ങളുടെ യഥാര്‍ത്ഥ സ്വഭാവം കാണിച്ചതായി അദ്ദേഹം പറഞ്ഞിരുന്നു.
മറ്റ് രാജ്യങ്ങളുടെ പ്രതികരണങ്ങള്‍ 'ആഗോള തലത്തില്‍ ആരാണ് നമ്മുടെ സുഹൃത്തുക്കളെന്നും അവര്‍ എത്രത്തോളം നമ്മോടൊപ്പം നില്‍ക്കാന്‍ തയ്യാറാണെന്നുമുള്ള ഒരു പരീക്ഷണമായിരുന്നു,' എന്ന് ഭാഗവത് പറഞ്ഞിരുന്നു. ഇന്ത്യയുടെ രാഷ്ട്രീയ നേതൃത്വവും സൈന്യവും നല്‍കിയ 'ഉചിതമായ മറുപടി' നേതൃത്വത്തിന്റെ ദൃഢതയും സായുധ സേനയുടെ ധീരതയും സമൂഹത്തിന്റെ നിശ്ചയദാര്‍ഢ്യവും ഐക്യവും പ്രദര്‍ശിപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Summary: RSS Sarsanghchalak Mohan Bhagwat stated that Pakistan-Occupied Kashmir (PoK) is a room in the house called India, and it must definitely be reclaimed.
He was speaking at the inauguration of the Sindhi Camp Gurudwara in Satna, Madhya Pradesh. Bhagwat said that if a room in a house is occupied by a stranger, it must be taken back, and similarly, India must reclaim PoK. Mohan Bhagwat's remark was received with huge applause from the audience.
"Many Sindhi brothers are sitting here. I am very happy. They did not go to Pakistan; they went to undivided India... Circumstances have brought us here from that home (place) and this home (place). Because that home and this home are not different," he said.



COMMENTS