തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ ഒക്ടോബര്‍ 29, ബുധനാഴ്ച വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് യുഡിഎസ്എഫ്. പിഎം ശ്രീ വിഷയത്തില്‍ സമരം കടുപ്പിക്കാ...
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ ഒക്ടോബര്‍ 29, ബുധനാഴ്ച വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് യുഡിഎസ്എഫ്. പിഎം ശ്രീ വിഷയത്തില്‍ സമരം കടുപ്പിക്കാനാണ് പ്രതിപക്ഷ വിദ്യാര്‍ഥി സംഘടനകളുടെ തീരുമാനം. സമര പ്രക്ഷോഭങ്ങളുടെ ഭാഗമായാണ് സമ്പൂര്‍ണ്ണ വിദ്യാഭ്യാസ ബന്ദ് എന്ന് കെ എസ് യു അറിയിച്ചു. ഇന്നലെ ചേര്‍ന്ന പ്രതിപക്ഷ വിദ്യാര്‍ഥി സംഘടനകളുടെ സംയുക്ത യോഗത്തിലാണ് തീരുമാനം എടുത്തത്.
നാളെ വിദ്യാര്‍ഥി പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും യുഡിഎസ്എഫ് നേതാക്കള്‍ അറിയിച്ചു. പിഎം ശ്രീ പദ്ധതിയ്‌ക്കെതിരെ സംസ്ഥാന വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. സിപിഐ ഉള്‍പ്പെടെയുള്ള കക്ഷികള്‍ തന്നെ നിലപാടിനെതിരെ രംഗത്ത് വന്ന അതേസാഹചര്യത്തിലാണ് കെ എസ് യു സമരവുമായി മുന്നോട്ട് പോകുന്നത്.
നാളെ സംസ്ഥാന വ്യാപക പഠിപ്പ് മുടക്ക് സമരവും ജില്ലാ ആസ്ഥാനങ്ങളില്‍ യുഡിഎസ്എഫ് പ്രതിഷേധവും നടക്കും. ഇന്നലെ തിരുവനന്തപുരത്ത് ചേര്‍ന്ന യുഡിഎസ്എഫ് യോഗത്തിലാണ് സമരപ്രഖ്യാപനം ഉണ്ടായത്. പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവച്ചതില്‍ വിദ്യാഭ്യാസ മന്ത്രിയ്ക്കും സര്‍ക്കാരിനുമെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്.
Key Words: PM Shri Sheme, UDSF, Education Bandh


COMMENTS