തിരുവനന്തപുരം : പിഎം ശ്രീ പദ്ധതി സഹകരണത്തെ ചൊല്ലി ഇടതുമുന്നണിയില്‍ രാഷ്ട്രീയ കലഹം. പദ്ധതി നടപ്പില്‍ സിപിഐ ആശങ്ക സ്വാഭാവികമാണെന്നും മുന്നണിയോ...
തിരുവനന്തപുരം : പിഎം ശ്രീ പദ്ധതി സഹകരണത്തെ ചൊല്ലി ഇടതുമുന്നണിയില്‍ രാഷ്ട്രീയ കലഹം. പദ്ധതി നടപ്പില്‍ സിപിഐ ആശങ്ക സ്വാഭാവികമാണെന്നും മുന്നണിയോഗം ചര്‍ച്ച ചെയ്യുമെന്നും കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍ പറഞ്ഞു. ദേശീയ വിദ്യാഭ്യാസ നയം അംഗീകരിക്കില്ലെന്ന വിദ്യാഭ്യാസ വകുപ്പ് വാദം നിലനില്‍ക്കില്ലെന്ന് സിപിഐ മുഖപത്രം ജനയുഗം വ്യക്തമാക്കി.
പിഎം-ശ്രീയുമായി ബന്ധപ്പെട്ട് സിപിഎമ്മുമായുള്ള ഭിന്നതകള്‍ക്കിടെ പദ്ധതിക്കെതിരേ സിപിഐ മുഖപത്രം ജനയുഗം. പിഎംശ്രീയില്‍ ആര്‍എസ്എസിന്റെ തിട്ടൂരത്തിന് ഇടതുപക്ഷ സര്‍ക്കാര്‍ വഴങ്ങരുതെന്ന് സിപിഐ മുഖപത്രമായ ജനയുഗത്തിലെ ലേഖനത്തില്‍ പറയുന്നു. രാഷ്ട്രീയ നിലപാടും നയവും ബലികഴിച്ച് പദ്ധതിയില്‍ ഒപ്പുവെയ്ക്കരുതെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു.
സിപിഎം ബിജെപി ബന്ധം മറ നീക്കിയെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. പി.എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു സണ്ണി ജോസഫ്. എല്‍ഡിഎഫിലോ ക്യാബിനറ്റ് ചര്‍ച്ച ചെയ്യാതെ പി എം ശ്രീ പദ്ധതി നടപ്പാക്കുന്നത് ഇതിന്റെ ഭാഗമാണെന്നും സണ്ണി ജോസഫ് പറഞ്ഞു. മുഖ്യമന്ത്രിയുടെ മകനെതിരെ ഇഡി അയച്ച നോട്ടീസ് അന്തരീക്ഷത്തില്‍ നില്‍ക്കുകയാണെന്നും സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി.
Key Words: PM Shri Scheme, LDF, CPI, CPM

COMMENTS