തിരുവനന്തപുരം : സംസ്ഥാന വിദ്യാഭ്യാസ വകുപ്പിനെ പ്രകീർത്തിച്ച് സി പി ഐ മന്ത്രി ജെ ചിഞ്ചു റാണി. ഈ ഗവൺമെൻ്റിൻ്റെ കാലത്ത് രാജ്യത്തിന് മാതൃകയായ ഒട...
തിരുവനന്തപുരം : സംസ്ഥാന വിദ്യാഭ്യാസ വകുപ്പിനെ പ്രകീർത്തിച്ച് സി പി ഐ മന്ത്രി ജെ ചിഞ്ചു റാണി. ഈ ഗവൺമെൻ്റിൻ്റെ കാലത്ത് രാജ്യത്തിന് മാതൃകയായ ഒട്ടേറെ മികവാർന്ന പ്രവർത്തനങ്ങൾ നടത്താൻ വിദ്യഭ്യാസ വകുപ്പിന് കഴിഞ്ഞതായി മന്ത്രി കോട്ടയം കാഞ്ഞിരപ്പള്ളിയിൽ പറഞ്ഞു.
ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായ പിഎം ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാർ ഒപ്പിട്ടതിൻ്റെ പേരിൽ സി പി ഐ നേതൃത്വം ഇടഞ്ഞു നിൽക്കുന്നതിനിടയിലാണ് പാർട്ടിയിലെ തന്നെ ഒരു മന്ത്രി വിദ്യാഭ്യാസ വകുപ്പിനെ പ്രകീർത്തിച്ചു കൊണ്ട് രംഗത്ത് എത്തിയിരിക്കുന്നത്.
ഈ ഗവൺമെൻ്റിൻ്റെ കാലത്ത് നാട്ടിലെ സ്കൂളുകളെല്ലാം ഹൈടെക് ആക്കി മാറ്റുവാനും, അവിടൊക്കെ ആധുനിക സംവിധാനങ്ങൾ ഉൾപ്പെടെ കൊണ്ടുവരുവാനും കഴിഞ്ഞതായി ചിഞ്ചുറാണി പറഞ്ഞു.
Key Words: PM Shri Scheme, Minister J. Chinju Rani


COMMENTS