തിരുവനന്തപുരം : പിഎം ശ്രീ പദ്ധതിയിൽ വിമർശനം കടുപ്പിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. നാണംകെട്ട് എങ്ങനെ ബിനോയ് വിശ്വം മുന്നണിയിൽ ഇരിക്കുന്...
തിരുവനന്തപുരം : പിഎം ശ്രീ പദ്ധതിയിൽ വിമർശനം കടുപ്പിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. നാണംകെട്ട് എങ്ങനെ ബിനോയ് വിശ്വം മുന്നണിയിൽ ഇരിക്കുന്നതെന്ന് സതീശൻ ചോദിച്ചു. പിഎം ശ്രീയിൽ ഒപ്പിടാൻ എന്ത് ബ്ലാക്ക് മെയ്‌ലിങ്ങാണ് അമിത് ഷാ നടത്തിയതെന്ന് മുഖ്യമന്ത്രി പറയണമെന്നും സതീശൻ ആവശ്യപ്പെട്ടു.
നാണംകെട്ട് ഇങ്ങനെ ഇരിക്കണോ അതിൻ്റെ അകത്ത്. എന്തൊരു നാണക്കേടാണ്. രാജൻ വീറോടെ വാദിക്കുമ്പോൾ മുഖ്യമന്ത്രി മിണ്ടാതിരിക്കുകയാണ്. 16-ാം തീയതി കരാറിൽ ഒപ്പിട്ട് 22-ാം തീയതിയിൽ നടന്ന മന്ത്രിസഭാ യോഗത്തിൽ മിണ്ടിയില്ല. എന്ത് ബ്ലാക്ക് മെയ്‌ലിങ്ങാണ് അമിത് ഷാ നടത്തിയത്. ഇത് ചെയ്‌തില്ലെങ്കിൽ എന്ത് ചെയ്യുമെന്നാണ് പറഞ്ഞതെന്നും സതീശൻ ചോദിച്ചു.
Key Words : PM Shri Project; Binoy Vishwam, V.D. Satheesan


COMMENTS