തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൻ വിവേക് കിരണിന് എൻഫോഴ്സ്സ്മെൻ്റ് ഡയറക്‌ടറേറ്റ് സമൻസ് അയച്ചത് എസ് എൻ സി ലാവ്‌ലിൻ കേസുമായി ബന...
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൻ വിവേക് കിരണിന് എൻഫോഴ്സ്സ്മെൻ്റ് ഡയറക്‌ടറേറ്റ് സമൻസ് അയച്ചത് എസ് എൻ സി ലാവ്‌ലിൻ കേസുമായി ബന്ധപ്പെട്ട്. 2020ൽ ഇ ഡി റജിസ്‌റ്റർ ചെയ്ത ഇ സി ഐ ആർ അനുസരിച്ച് സാക്ഷിയായാണ് വിവേക് കിരണിന് സമൻസ് അയച്ചത്.
ലാവ്‌ലിൻ കേസുമായി ബന്ധപ്പെട്ട് വിവിധ വ്യക്തികളിൽനിന്നു സ്വീകരിച്ച മൊഴികളുടെ അടിസ്ഥാനത്തിലായിരുന്നു ഇ ഡി നടപടി. 2023 ഫെബ്രുവരി 14ന് ഇ ഡിയുടെ കൊച്ചി ഓഫിസിൽ ഹാജരാകാനായിരുന്നു സമൻസിൽ പറഞ്ഞിരുന്നത്. വിവേക് കിരൺ, സൺ ഓഫ് പിണറായി വിജയൻ, ക്ലിഫ് ഹൗസ്' എന്ന വിലാസത്തിൽ എത്തിയ സമൻസ്, പക്ഷേ വിവേക് ഇവിടെയല്ല താമസിക്കുന്നതെന്ന് വ്യക്തമാക്കി മടക്കുകയായിരുന്നു.
പിന്നീട് സമൻസ് അയച്ചോ എന്നതിലോ വിവേക് ഇഡിക്കു മുമ്പാകെ ഹാജരായി മൊഴി നൽകിയോ എന്നതിലോ വ്യക്തതയില്ല. ലാവ്‌ലിൻ കേസിൽ പിണറായി വിജയൻ ഉൾപ്പെടെയുള്ളവരെ പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കിയത് ചോദ്യം ചെയ്‌തുള്ള സി ബി ഐയുടെ അപ്പീൽ നിലവിൽ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.
Key Words: Pinarayi Vijayan, SNC Lavalin case , ED


COMMENTS