ന്യൂഡൽഹി : അഫ്ഗാന്‍ അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ നടത്തിയ വ്യോമാക്രമണത്തില്‍ മൂന്ന് അഫ്ഗാന്‍ ക്രിക്കറ്റ് താരങ്ങളടക്കം 8 പേര്‍ കൊല്ലപ്പെട്ടു....
ന്യൂഡൽഹി : അഫ്ഗാന്‍ അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ നടത്തിയ വ്യോമാക്രമണത്തില്‍ മൂന്ന് അഫ്ഗാന്‍ ക്രിക്കറ്റ് താരങ്ങളടക്കം 8 പേര്‍ കൊല്ലപ്പെട്ടു. കബീര്‍ അഗ്ഗാ, സിബ്ഗത്തുള്ള, ഹാറൂണ്‍ എന്നീ മൂന്ന് ക്രിക്കറ്റ് താരങ്ങളാണ് കൊല്ലപ്പെട്ടതെന്നും, ഇവരെ കൂടാതെ മറ്റ് അഞ്ച് പേര്‍ കൂടി ആക്രമണത്തില്‍ മരിച്ചുവെന്നും എസിബി അറിയിച്ചു. അടുത്ത മാസം നടക്കാനിരുന്ന ത്രിരാഷ്ട്ര പരമ്പരയില്‍ പങ്കെടുക്കുന്നതിന് വേണ്ടി പാകിസ്ഥാന്‍ അതിര്‍ത്തിയായ ഊര്‍ഗന്‍ എന്ന സ്ഥലത്ത് നിന്ന് ഷാറാനയിലേക്ക് യാത്ര ചെയ്തവരാണ് മരിച്ചതെന്നും അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി.
ക്രിക്കറ്റ് താരങ്ങള്‍ കൊല്ലപ്പട്ടതിനെത്തുടര്‍ന്ന് പാകിസ്ഥാന്‍ കൂടി ഉള്‍പ്പെടുന്ന ത്രിരാഷ്ട്ര പരമ്പരയില്‍ നിന്ന് പിന്‍മാറി അഫ്ഗാനിസ്ഥാന്‍. ആക്രമണത്തെ അപലപിച്ച അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ് പാകിസ്ഥാന്റെ നടപടി ഭീരുത്വമാണെന്ന് ആരോപിച്ചു.
Key Words: Pakistani Airstrike, Afghan, Afghan Cricketers Killed


COMMENTS