Advocate Rakesh Kishore, who attempted to hurl a shoe at Chief Justice of India (CJI) B. R. Gavai in the Supreme Court, has stated he has no remorse
![]() |
| ചീഫ് ജസ്റ്റിസ് ബി. ആര്‍. ഗവായ് , രാകേഷ് കിഷോര്‍ |
സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി : സുപ്രീം കോടതിയില്‍ ചീഫ് ജസ്റ്റിസ് ബി. ആര്‍. ഗവായിക്ക് നേരെ ഷൂ വലിച്ചെറിയാന്‍ ശ്രമിച്ച സംഭവത്തില്‍ തനിക്കു കുറ്റബോധമില്ലെന്നും ഏതു നടപടിയും നേരിടാന്‍ തയ്യാറെന്നും അഭിഭാഷകനായ രാകേഷ് കിഷോര്‍.
ഇദ്ദേഹത്തെ ബാര്‍ കൗണ്‍സില്‍ ഒഫ് ഇന്ത്യ പ്രാക്ടീസ് ചെയ്യുന്നതില്‍ നിന്ന് ഉടന്‍ പ്രാബല്യത്തില്‍ സസ്പെന്‍ഡ് ചെയ്തു. രാജ്യത്തെ ഒരു കോടതിയിലോ ട്രൈബ്യൂണലിലോ നിയമപരമായ അതോറിറ്റിയിലോ പ്രാക്ടീസ് ചെയ്യുന്നതില്‍ നിന്ന് ഇയാളെ വിലക്കിയിട്ടുണ്ട്.
രാകേഷ് കിഷോറിന്റെ പെരുമാറ്റം കോടതിയുടെ അന്തസ്സിന് നിരക്കുന്നതല്ലെന്നും പ്രൊഫഷണല്‍ പെരുമാറ്റച്ചട്ടം ലംഘിച്ചെന്നും ബാര്‍ കൗണ്‍സില്‍ വ്യക്തമാക്കി. സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് അഭിഭാഷകന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുമെന്നും തുടര്‍നടപടികള്‍ ആരംഭിക്കുമെന്നും ബാര്‍ കൗണ്‍സില്‍ അറിയിച്ചു.
തിങ്കളാഴ്ച രാവിലെ 11:35 ന് സുപ്രീം കോടതിയില്‍ കേസുകള്‍ പരിഗണിക്കുന്നതിനിടെയാണ് സംഭവം. 'സനാതന ധര്‍മ്മത്തോടുള്ള അനാദരം ഇന്ത്യ സഹിക്കില്ല' എന്ന് മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് ഇയാള്‍ ഷൂ എറിയാന്‍ ശ്രമിച്ചത്. മധ്യപ്രദേശിലെ ഖജുരാഹോയിലെ വിഷ്ണു വിഗ്രഹം പുനഃസ്ഥാപിക്കണമെന്ന കേസുമായി ബന്ധപ്പെട്ട് ചീഫ് ജസ്റ്റിസ് നടത്തിയ പരാമര്‍ശങ്ങളാണ് അഭിഭാഷകനെ പ്രകോപിപ്പിച്ചത് എന്നാണ് റിപ്പോര്‍ട്ട്.
സംഭവത്തില്‍ ചീഫ് ജസ്റ്റിസ് ബി. ആര്‍. ഗവായ് ശാന്തനായി പ്രതികരിച്ചു. 'ഇതൊന്നും എന്നെ ബാധിക്കില്ല. ശ്രദ്ധ മാറ്റാതെ നടപടികള്‍ തുടരുക,' എന്ന് അദ്ദേഹം കോടതിയില്‍ ഉണ്ടായിരുന്നവരോട് പറഞ്ഞു. സുരക്ഷാ ജീവനക്കാര്‍ ഉടന്‍ തന്നെ രാകേഷ് കിഷോറിനെ കസ്റ്റഡിയിലെടുത്തുവെങ്കിലും പിന്നീടു വിട്ടയച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി സംഭവത്തെ ശക്തമായി അപലപിച്ചു. ഇത് 'ഓരോ ഇന്ത്യക്കാരനെയും ദേഷ്യം പിടിപ്പിക്കുന്ന' പ്രവൃത്തിയാണെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കളും രാജ്യത്തെ അഭിഭാഷക സംഘടനകളും ഈ നടപടിയെ അപലപിച്ചു.
Summary: Advocate Rakesh Kishore, who attempted to hurl a shoe at Chief Justice of India (CJI) B. R. Gavai in the Supreme Court, has stated that he has no remorse and is ready to face any action.
The Bar Council of India (BCI) has suspended him from practicing with immediate effect. He has been barred from practicing, acting, or pleading in any court, tribunal, or legal authority in the country.
The Bar Council clarified that Rakesh Kishore's conduct was inconsistent with the dignity of the court and violated professional ethics. The BCI also announced that a show cause notice will be issued to the advocate seeking an explanation for his actions, and further disciplinary proceedings will be initiated.


COMMENTS