തിരുവനന്തപുരം : എന്‍.കെ.പ്രേമചന്ദ്രന്‍ എം.പിയുടെ പൊറോട്ട-ബീഫ് പരാമര്‍ശത്തിനെതിരെ വിമര്‍ശനവുമായി ശിവന്‍ കുട്ടിയും ബിന്ദു അമ്മിണിയും. പരാമര്‍...
തിരുവനന്തപുരം : എന്‍.കെ.പ്രേമചന്ദ്രന്‍ എം.പിയുടെ പൊറോട്ട-ബീഫ് പരാമര്‍ശത്തിനെതിരെ വിമര്‍ശനവുമായി ശിവന്‍ കുട്ടിയും ബിന്ദു അമ്മിണിയും. പരാമര്‍ശം ആവര്‍ത്തിച്ച് പ്രേമചന്ദ്രന്‍. ശബരിമലയിലേക്ക് സ്ത്രീകളെ പ്രവേശിപ്പിച്ചത് പൊറോട്ടയും ബീഫും നല്‍കിയാണെന്ന യുഡിഎഫ് എംപി എന്‍.കെ. പ്രേമചന്ദ്രന്റെ ആരോപണത്തിനാണ്, പോലിസ് സഹായത്തോടെ ശബരിമല കയറിയ, ബിന്ദു അമ്മിണി മറുപടി നല്‍കിയത്. 'ബീഫ് എനിക്ക് ഇഷ്ടമാണ്. പക്ഷേ പൊറോട്ട കൂടെ വേണ്ട, കപ്പ ആകാം. കപ്പയും ബീഫും സൂപ്പര്‍ ആണ്' എന്നായിരുന്നു പോസ്റ്റ്.
ഫേസ്ബുക്കിലൂടെയാണ് ബിന്ദു എന്‍കെ പ്രേമചന്ദ്രന്റെ പരാമര്‍ശത്തെ പരിഹസിച്ചത്. എന്നാല്‍ എന്‍.കെ. പ്രേമചന്ദ്രനെ 'വിഷചന്ദ്രന്‍' എന്ന് വിശേഷിപ്പിച്ചുകൊണ്ടായിരുന്നു വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയുടെ പ്രതികരണം. 'മനോഹരമായ ആ പേര് ഒരാളില്‍ മാത്രം 'വിഷചന്ദ്രന്‍' എന്നായിരിക്കും' എന്ന് ശിവന്‍കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു. അതേസമയം പൊറോട്ടയും ബീഫും വാങ്ങിക്കൊടുത്താണ് സ്ത്രീകളെ ശബരിമലയിലെത്തിച്ചതെന്ന് ആവര്‍ത്തിച്ച എന്‍കെ പ്രേമചന്ദ്രന്‍ ശബരിമല സ്ത്രീ പ്രവേശനം വീണ്ടും ചര്‍ച്ചയായതില്‍ സന്തോഷമുണ്ടെന്നും പറഞ്ഞു.
സ്ത്രീപ്രവേശനത്തിനുവേണ്ട ക്രമീകരണങ്ങളൊരുക്കാന്‍ ഉന്നത പോലീസുദ്യോഗസ്ഥര്‍ക്ക് നിര്‍ദേശംനല്‍കിയത് മുഖ്യമന്ത്രിയാണെന്നും നേരത്തെ ഇതേ കാര്യം പറഞ്ഞതിനുശേഷം സിപിഎമ്മിന്റെ സൈബര്‍ ആക്രമണം നേരിടുകയാണെന്നും പൊറോട്ട-ബീഫ് ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നതായും പ്രേമചന്ദ്രന്‍ പറഞ്ഞു.
Key Words: N.K. Premachandran MP, Porotta - Beef Remark; Controversy, Sabarimala


COMMENTS