ന്യൂഡൽഹി: ഒന്‍പത് യുകെ സര്‍വകലാശാലകള്‍ ഇന്ത്യയില്‍ കാമ്പസുകള്‍ ആരംഭിക്കുമെന്നും ഉഭയകക്ഷി വിദ്യാഭ്യാസ സഹകരണത്തില്‍ ഇതൊരു നിര്‍ണായക സംഭവമായിര...
ന്യൂഡൽഹി: ഒന്‍പത് യുകെ സര്‍വകലാശാലകള്‍ ഇന്ത്യയില്‍ കാമ്പസുകള്‍ ആരംഭിക്കുമെന്നും ഉഭയകക്ഷി വിദ്യാഭ്യാസ സഹകരണത്തില്‍ ഇതൊരു നിര്‍ണായക സംഭവമായിരിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി.
ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറുമായി മുംബൈ രാജ്ഭവനില്‍കൂടിക്കാഴ്ച നടത്തിയശേഷമാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. നിലവില്‍ പ്രവര്‍ത്തനം ആരംഭിച്ച വിഖ്യാത സതാംപ്ടണ്‍ സര്‍വകലാശാലക്ക് പുറമെ ലിവര്‍പൂള്‍, യോര്‍ക്ക്, അബെര്‍ഡീന്‍, ബ്രിസ്റ്റോള്‍ എന്നീ യുകെ സര്‍വകലാശാലകള്‍ ഇന്ത്യയില്‍ കാമ്പസുകള്‍ ആരംഭിക്കാനൊരുങ്ങുന്നുവെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
തന്റെ ഇന്ത്യാസന്ദര്‍ശനം ഉഭയകക്ഷി വ്യാപാരകരാറിനെ ഊട്ടിയുറപ്പിക്കാനുള്ളതാണെന്ന് സ്റ്റാര്‍മര്‍ പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്റെ നിര്‍ണായക ഘടകമാണ് ആ കരാറെന്നും അദ്ദേഹം വിശേഷിപ്പിച്ചു.
Key Words : UK University, India, PM Modi


COMMENTS