ഗസ്സയില്‍ വെടിനിർത്തല്‍ പ്രാബല്യത്തില്‍ വന്നതോടെ ബന്ദി മോചനത്തിനും സഹായ വിതരണത്തിനുമുള്ള നീക്കം വേഗത്തിലാക്കി. യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്...
ഗസ്സയില്‍ വെടിനിർത്തല്‍ പ്രാബല്യത്തില്‍ വന്നതോടെ ബന്ദി മോചനത്തിനും സഹായ വിതരണത്തിനുമുള്ള നീക്കം വേഗത്തിലാക്കി. യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഞായറാഴ്ചവൈകീട്ട് ഇസ്രായേലില്‍ എത്തും. തിങ്കളാഴ്ച ഹമാസ് വിട്ടയക്കുന്ന 20 ബന്ദികളെ ട്രംപ് സ്വീകരിക്കും. ഇസ്രയേല്‍ പാർമെന്‍റനെയും യു എസ്പ്രസിഡന്‍റ് അഭിസബോധന ചെയ്യും. തുടർന്ന് കൈറോയിലെത്തി വെടിനിർത്തല്‍ കരാർ ചടങ്ങില്‍ സംബന്ധിക്കും.
ഹമാസ് നല്‍കിയ പട്ടികപ്രകാരം ചില ഫലസ്തീൻ തടവുകാരെ വിട്ടയക്കാൻ കഴിയില്ലെന്നാണ് ഇസ്രായേലിന്‍റെ വാദം.എന്നാല്‍ ഇതുമായി ബന്ധപ്പെട്ട പ്രതിസന്ധി മധ്യസ്ഥ രാജ്യങ്ങള്‍ ഇടപെട്ട് പരിഹരിക്കുമെന്നാണ് റിപ്പോർട്ട്. അതിനിടെ,വെടിനിർത്തല്‍ പ്രാബല്യത്തില്‍ വന്നതോടെ പതിനായിരക്കണക്കിന് ഫലസ്തീനികള്‍ വടക്കൻ ഗസ്സയിലേക്കുള്ള യാത്രയിലാണ്.രണ്ടു വർഷത്തിനിടെ നിർത്താതെയുള്ള ഓട്ടത്തിനൊടുവില്‍ വീണ്ടും ആട്ടിയോടിക്കപ്പെടില്ലെന്ന പ്രതീക്ഷയിലാണ് ഫലസ്തീനികളുടെ മടക്കം. യുദ്ധം പൂർണമായും അവസാനിച്ചിട്ടില്ലെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവും സൈനികമേധാവിയും ഇന്നലെ പ്രതികരിച്ചിരുന്നു.
Key Words: Gaza Ceasefire, Donald Trump, Israel


COMMENTS