ന്യൂഡൽഹി: "മിസ്റ്റർ പ്രൈം മിനിസ്റ്റർ, നിങ്ങൾ മഹാനാണ്!" പറയുന്നത് യുഎസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപ്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമ...
ന്യൂഡൽഹി: "മിസ്റ്റർ പ്രൈം മിനിസ്റ്റർ, നിങ്ങൾ മഹാനാണ്!" പറയുന്നത് യുഎസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപ്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ.
ഡൊണാൾഡ് ട്രംപ് കൈ കൊണ്ട് എഴുതിയ സന്ദേശമുള്ള ഫോട്ടോ മോദിക്ക്
യു.എസ്. സ്ഥാനപതി സെർജിയോ ഗോറാണ് സമ്മാനിച്ചത്. ഗോർ പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തി. "അവിശ്വസനീയം" എന്നാണ് കൂടിക്കാഴ്ചയെ ഗോർ വിശേഷിപ്പിച്ചത്.
ഇന്ത്യയിലേക്കുള്ള യു.എസ്. അംബാസഡറായി നിയോഗിക്കപ്പെട്ട സെർജിയോ ഗോർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ന്യൂഡൽഹിയിൽ കൂടിക്കാഴ്ച നടത്തി.
"അവിശ്വസനീയമായിരുന്നു" എന്നാണ് ഗോർ സന്ദർശനത്തെ വിശേഷിപ്പിച്ചത്.
പ്രതിരോധം, വ്യാപാരം, സാങ്കേതികവിദ്യ, നിർണായക ധാതുക്കൾ എന്നിവയുൾപ്പെടെയുള്ള ഉഭയകക്ഷി വിഷയങ്ങൾ ചർച്ച ചെയ്തുവെന്ന് സെർജിയോ ഗോർ കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞു.
പ്രസിഡന്റ് ട്രംപ് പ്രധാനമന്ത്രി മോദിയെ ഒരു "വലിയ വ്യക്തിപരമായ സുഹൃത്ത്" ആയിട്ടാണ് കണക്കാക്കുന്നതെന്നും ഗോർ കൂട്ടിച്ചേർത്തു.
ഗോറിനെ സ്വീകരിച്ചതിൽ സന്തോഷമുണ്ടെന്നും അദ്ദേഹത്തിന്റെ കാലാവധി ഇന്ത്യ-യു.എസ്. സമഗ്ര ആഗോള തന്ത്രപരമായ പങ്കാളിത്തത്തെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് തനിക്ക് ആത്മവിശ്വാസമുണ്ടെന്നും പ്രധാനമന്ത്രി മോദി 'എക്‌സി'ൽ കുറിച്ചു.
പ്രധാനമന്ത്രിയെ കൂടാതെ, ഗോർ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി എന്നിവരുമായും കൂടിക്കാഴ്ച നടത്തി.
യു.എസ്. തീരുവ സംബന്ധിച്ച നിലവിലുള്ള പ്രശ്നങ്ങൾക്കിടയിലാണ് ഗോറിന്റെ സന്ദർശനം. എങ്കിലും, ഈ ഉന്നതതല കൂടിക്കാഴ്ചകൾ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ചർച്ചകൾ പുനരാരംഭിക്കുന്നതിനും ബന്ധം കൂടുതൽ മെച്ചപ്പെടുത്തുന്നതിനുമുള്ള ശുഭസൂചനയായി കണക്കാക്കപ്പെടുന്നു.


COMMENTS