പട്‌ന : അഴിമതിയുടെ 'രാജകുമാരന്മാര്‍', വ്യാജ വാഗ്ദാനങ്ങളുടെ കട തുറന്നിരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കും ആര്‍ജെഡി ...
പട്‌ന : അഴിമതിയുടെ 'രാജകുമാരന്മാര്‍', വ്യാജ വാഗ്ദാനങ്ങളുടെ കട തുറന്നിരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കും ആര്‍ജെഡി നേതാവ് തേജസ്വി യാദവിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഹുലും തേജസ്വിയും വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ വഞ്ചിക്കുകയാണെന്ന് ബിഹാറിലെ മുസാഫര്‍പുരില്‍ നടന്ന റാലിയില്‍ പ്രധാനമന്ത്രി പറഞ്ഞു.
ഛഠ് പൂജയെ കോണ്‍ഗ്രസ് അപമാനിച്ചുവെന്ന് ബീഹാറിലെ റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. ബീഹാറില്‍ തേജസ്വിയും രാഹുലും സൗഹൃദം നടിക്കുന്നത് ഗുണ്ടാരാജ് തിരിച്ചു കൊണ്ടു വരാനാണെന്നും മോദി മുസഫര്‍പൂരിലെ റാലിയില്‍ പറഞ്ഞു. വോട്ടിനു വേണ്ടിയാണ് മോദി ഛഠ് പൂജ നടത്തുന്നതെന്ന് രാഹുല്‍ ഗാന്ധി ഇന്നലെ പറഞ്ഞിരുന്നു. രാജ്യത്തിന്റെ ആകെ ആഘോഷമായ ഛഠ് പൂജയെ അപമാനിച്ചവര്‍ക്ക് വോട്ടിലൂടെ ജനം മറുപടി നല്കുമെന്നും മോദി പറഞ്ഞു.
Key Words: Rahul Gandhi, Narendra Modi, Tejashwi Yadav


COMMENTS