വിന്‍ഡോസിനും മാകിനും ലഭ്യമായ മെസഞ്ചര്‍ ഡെസ്‌ക്ടോപ് ആപ്പ് ഡിസംബര്‍ 15 മുതല്‍ പൂര്‍ണമായും നിര്‍ത്തലാക്കുമെന്ന് ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെ...
വിന്‍ഡോസിനും മാകിനും ലഭ്യമായ മെസഞ്ചര്‍ ഡെസ്‌ക്ടോപ് ആപ്പ് ഡിസംബര്‍ 15 മുതല്‍ പൂര്‍ണമായും നിര്‍ത്തലാക്കുമെന്ന് ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയുടെ പ്രഖ്യാപനം. പകരം സന്ദേശങ്ങള്‍ ഫേസ്ബുക്കിന്റെ വെബ്‌സൈറ്റ് മുഖേന മാത്രം ലഭിക്കുന്ന വിധത്തില്‍ റീഡയറക്ട് ചെയ്യും.
നിലവില്‍ മെസഞ്ചര്‍ ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് ഷട്ട്ഡൗണ്‍ പ്രക്രിയ ആരംഭിക്കുമ്പോള്‍ നിങ്ങള്‍ക്ക് ഇന്‍-ആപ്പ് അറിയിപ്പ് ലഭിക്കും. പിന്നീട് 60 ദിവസംകൂടി ആപ്പ് ഉപയോഗിക്കുന്നത് തുടരാം. ഈ കാലയളവിനുശേഷം ആപ്പ് അണ്‍ഇന്‍സ്റ്റാള്‍ ചെയ്യാന്‍ മെറ്റ ശുപാര്‍ശ ചെയ്യും. ചാറ്റ് ഹിസ്റ്ററി സംരക്ഷിക്കാന്‍ മെറ്റ നടപടി സ്വീകരിക്കുന്നുണ്ട്.
മെസഞ്ചറില്‍ ഇതുവരെ സുരക്ഷിതമായ സ്റ്റോറേജ് ഓണാക്കിയിട്ടില്ലാത്ത ഉപയോക്താക്കള്‍ അതിനായി ഡെസ്‌ക്ടോപ് ആപ്പില്‍ പിന്‍ സജ്ജീകരിക്കാം. ഫേസ്ബുക്ക് അക്കൗണ്ട് ഇല്ലാതെ മെസഞ്ചര്‍ മാത്രമായി ഉപയോഗിക്കുന്നവര്‍ക്ക് ഡെസ്‌ക്ടോപ് ആപ്പ് ഷട്ട്ഡൗണ്‍ ചെയ്തതിന് ശേഷം മെസഞ്ചര്‍ ഡോട്ട് കോമില്‍ ലോഗിന്‍ ചെയ്ത് അക്കൗണ്ട് ഉപയോഗിക്കുന്നത് തുടരാം. ചാറ്റ് ചെയ്യുന്നത് തുടരാന്‍ ഫേസ്ബുക്ക് അക്കൗണ്ട് സൃഷ്ടിക്കേണ്ടതില്ല.
Key Words: Meta, Facebook, Messenger


COMMENTS