മാപ്പ്‌മൈ ഇന്ത്യ നിര്‍മിച്ച മെയിഡ് ഇന്‍ ഇന്ത്യ നാവിഗേഷന്‍ ആപ്പ് - 'മാപ്പിള്‍സ്' തരംഗമാകുന്നു. കിടിലന്‍ ഫീച്ചറുകളുള്ള മാപ്പിള്‍സ് ഗൂഗ...
മാപ്പ്‌മൈ ഇന്ത്യ നിര്‍മിച്ച മെയിഡ് ഇന്‍ ഇന്ത്യ നാവിഗേഷന്‍ ആപ്പ് - 'മാപ്പിള്‍സ്' തരംഗമാകുന്നു. കിടിലന്‍ ഫീച്ചറുകളുള്ള മാപ്പിള്‍സ് ഗൂഗ്ള്‍ മാപ്പിന്റെ പകരക്കാരനാകുമെന്നാണ് റിപ്പോര്‍ട്ട്.
ഗൂഗ്ള്‍ മാപ്പ് മാതൃകയില്‍ ഇന്ത്യന്‍ റോഡുകള്‍ക്ക് അനുസൃതമായ വിവരങ്ങളാണ് മാപ്പിള്‍സ് നല്‍കുന്നത്. ഇന്ത്യക്കാര്‍ക്ക് വേണ്ടി മാത്രം ഡിസൈന്‍ ചെയ്ത ഡിജിറ്റല്‍ മാപ്പുകള്‍, ടേണ്‍ ബൈ ടേണ്‍ നാവിഗേഷന്‍, തത്സമയ ട്രാഫിക്ക് അലര്‍ട്ടുകള്‍ എന്നിവയാണ് മാപ്പിള്‍സിന്റെ പ്രത്യേകത. ജംഗ്ഷനുകളുടെ ത്രി ഡി വ്യൂ, ബില്‍ഡിംഗുകള്‍ക്ക് അകത്തെ ഷോപ്പുകളുടെ വിവരങ്ങള്‍, ഓഫ്‌ലൈന്‍ മാപ്പുകള്‍ എന്നിവയും ഇതില്‍ കിട്ടും.
മാത്രവുമല്ല സ്പീഡ് ലിമിറ്റിനെക്കുറിച്ചുള്ള വിവരങ്ങള്‍, അപകട മേഖലകളെക്കുറിച്ചുള്ള മുന്നറിയിപ്പ്, വലിയ വളവുകള്‍, സ്പീഡ് ബ്രേക്കറുകള്‍, ട്രാഫിക്ക് സിഗ്നലുകള്‍, സി.സി.ടി.വി, നിരീക്ഷണ ക്യാമറകളുടെ ലൊക്കേഷന്‍ എന്നിവയും ആപ്പില്‍ അറിയാം.
ഇനി യാത്രക്ക് എത്ര രൂപ ചെലവാകുമെന്ന് മനസിലാക്കാനുള്ള ട്രിപ്പ് കാല്‍കുലേറ്ററും ഇതില്‍ ലഭ്യമാണ്. 200ലധികം രാജ്യങ്ങളിലും ആപ്പിന്റെ സേവനം ലഭ്യമാണ്.
Key Words: Navigation App, Maples


COMMENTS