ന്യൂഡല്‍ഹി : ഏറെ ആശങ്കകള്‍ക്കൊടുവില്‍ ഇന്ത്യ- യുഎസ് വ്യാപാര കരാറുമായി ബന്ധപ്പെട്ട് ശുഭ സൂചനകള്‍ വരുന്നു. വ്യാപാരമേഖലയില്‍ ഇന്ത്യയും യുഎസും ത...
ന്യൂഡല്‍ഹി : ഏറെ ആശങ്കകള്‍ക്കൊടുവില്‍ ഇന്ത്യ- യുഎസ് വ്യാപാര കരാറുമായി ബന്ധപ്പെട്ട് ശുഭ സൂചനകള്‍ വരുന്നു. വ്യാപാരമേഖലയില്‍ ഇന്ത്യയും യുഎസും തമ്മില്‍ ധാരണയുണ്ടാക്കാനുള്ള ശ്രമം അന്തിമഘട്ടത്തിലേക്ക് അടുക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
കരാര്‍ സംബന്ധിച്ച് ധാരണയിലെത്തിയാല്‍ നിലവില്‍ യുഎസ് ചുമത്തിയിരിക്കുന്ന 50% തീരുവ 15-16 ശതമാനമായി കുറച്ചേക്കുമെന്നാണ് സൂചന.
അതേസമയം, ആരുടെയും സമ്മര്‍ദത്തിനു വഴങ്ങിയോ തിടുക്കത്തിലോ ഒരു കരാറിലും ഏര്‍പ്പെടില്ലെന്ന് കേന്ദ്ര വാണിജ്യകാര്യമന്ത്രി പീയൂഷ് ഗോയല്‍ വ്യക്തമാക്കിയിരുന്നു.
റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നത് ചൂണ്ടിക്കാട്ടി ചില ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്ക് അമേരിക്ക 50% വരെ അധിക താരിഫ് ഏര്‍പ്പെടുത്തിയിരുന്നു. ഇത് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ വിള്ളല്‍ വീഴ്ത്തിയിരുന്നു. ഈ നടപടി 'അന്യായവും യുക്തിരഹിതവുമാണ്' എന്ന നിലപാടിലാണ് ഇന്ത്യ. താരിഫ് കുറയ്ക്കുന്നതിലൂടെ ടെക്‌സ്‌റ്റൈല്‍സ്, സമുദ്രോത്പന്നങ്ങള്‍, ആഭരണങ്ങള്‍ തുടങ്ങിയ കയറ്റുമതി മേഖലകള്‍ക്ക് വലിയ ഉത്തേജനം ലഭിക്കും. എന്നാല്‍ കാര്‍ഷിക, ക്ഷീര മേഖലകളില്‍ അമേരിക്ക കൂടുതല്‍ വിപണി പ്രവേശനം ആവശ്യപ്പെടുന്നത് ഇന്ത്യയിലെ കര്‍ഷകര്‍ക്ക് ഒരു പ്രധാന വെല്ലുവിളിയാണ്.
Key Words: India US Trade Talk, US Tariff

COMMENTS