The police have informed that a person suspected to be involved in the incident where a masked gang robbed 80 lakh from the National Steel yard
സ്വന്തം ലേഖകന്‍
കൊച്ചി : കൊച്ചി കുണ്ടന്നൂരിലെ നാഷണല്‍ സ്റ്റീല്‍ സെയില്‍സ് സെന്റര്‍ എന്ന സ്ഥാപനത്തില്‍ ഇന്ന് വൈകുന്നേരം മുഖംമൂടി സംഘം 80 ലക്ഷം രൂപ കവര്‍ന്ന സംഭവത്തില്‍ ബന്ധമുണ്ടെന്നു കരുതുന്ന ഒരാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതായി പൊലീസ് അറിയിച്ചു. പ്രധാന പ്രതികള്‍ക്കായുള്ള അന്വേഷണം തുടരുകയാണ്.
പണം വാങ്ങാന്‍ വന്ന വടുതല സ്വദേശിയായ സജിയെയാണ് മരട് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ എ.സി.പിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തുവരുന്നു.
സംഭവം നടക്കുമ്പോള്‍ സ്ഥാപനത്തില്‍ ഉണ്ടായിരുന്ന മറ്റ് രണ്ട് പേര്‍ ഓടി രക്ഷപ്പെട്ടിരുന്നു. കവര്‍ച്ചക്കാര്‍ വന്ന വാഹനം കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. സ്റ്റീല്‍ സെയില്‍സ് സെന്റര്‍ ഉടമയായ സുബിനെ, 80 ലക്ഷം രൂപ നല്‍കിയാല്‍ ഇരട്ടി പണം തിരികെ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ഒരു സംഘം സമീപിച്ചിരുന്നു. കസ്റ്റഡിയിലുള്ള സജി ഈ ഇടപാടില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചയാളാണ്.
സ്ഥാപന ഉടമ ഇതുവരെ ഔദ്യോഗികമായി പരാതി നല്‍കിയിട്ടില്ലെങ്കിലും മരട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. സ്ഥാപനത്തിലെ സ്റ്റോക്ക് വാങ്ങാനായി സൂക്ഷിച്ചിരുന്ന പണമാണ് മോഷണം പോയതെന്നാണ് ജീവനക്കാര്‍ പോലീസിനോട് പറഞ്ഞത്.
പണം ഇരട്ടിയാക്കുന്നതുമായി ബന്ധപ്പെട്ട് സുബിനും സംഘവും തമ്മില്‍ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. ഇതാണ് പട്ടാപ്പകല്‍ കവര്‍ച്ച നടത്താന്‍ കാരണമെന്നാണ് പൊലീസ് പറയുന്നത്.
ഉച്ചയ്ക്ക് 3:30-ന് രണ്ട് പേര്‍ ബൈക്കിലെത്തി സ്ഥാപനത്തില്‍ നിരീക്ഷണം നടത്തിയ ശേഷം മടങ്ങി.
തുടര്‍ന്ന്, അഞ്ച് പേരടങ്ങുന്ന സംഘം കാറിലെത്തി. അപ്പോള്‍ സ്ഥാപനത്തിനകത്ത് മേശപ്പുറത്ത് പണം എണ്ണിക്കൊണ്ടിരിക്കുകയായിരുന്നു.
തോക്കും വെട്ടുകത്തിയുമായി എത്തിയ സംഘം ജീവനക്കാരെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത് കാറില്‍ രക്ഷപ്പെട്ടു. കവര്‍ച്ച നടന്ന സ്ഥാപനത്തിനകത്ത് സി.സി.ടി.വി. ക്യാമറകള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍, പ്രദേശത്തെ മറ്റ് സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്. കവര്‍ച്ചക്കാര്‍ വന്ന വാഹനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.
കവര്‍ച്ച എന്നതിലുപരി, കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ടുള്ള ആസൂത്രിത കൊള്ളയാകാനാണ് സാധ്യതയെന്ന് പോലീസ് പറഞ്ഞു.
Summary: The police have informed that a person suspected to be involved in the incident where a masked gang robbed 80 lakh from the National Steel Sales Centre in Kundannoor, Kochi, this evening has been taken into custody for questioning. The search for the main accused is continuing.
Saji, a native of Vaduthala who had come to collect the money, was taken into custody by the Maradu Police. He is being questioned under the supervision of the Assistant Commissioner of Police (ACP).
Two other individuals who were present at the establishment when the incident occurred had fled the scene. The police are also attempting to trace the vehicle used by the robbers.
A gang had reportedly approached Subin, the owner of the Steel Sales Centre, promising to return double the money if he handed over ?80 lakh. Saji, who is currently in custody, acted as the intermediary in this illegal transaction.


COMMENTS