Justice Surya Kanth will become the next supreme court chief justice
ന്യൂഡല്‍ഹി: ജസ്റ്റീസ് സൂര്യകാന്ത് അടുത്ത സുപ്രീംകോടതി ചീഫ് ജസ്റ്റീസാകാന്‍ സാധ്യത. നിലവിലെ ചീഫ് ജസ്റ്റീസ് ബി.ആര്‍ ഗവായ് അദ്ദേഹത്തിന്റെ പേര് ശുപാര്‍ശ ചെയ്തു. ബി.ആര്‍ ഗവായ് നവംബര്‍ 23 ന് വിരമിക്കും. ആസ്ഥാനത്തേക്കാണ് ജസ്റ്റീസ് സൂര്യകാന്ത് എത്തുന്നത്. അദ്ദേഹത്തിന് 2027 ഫെബ്രുവരി 9 വരെ സര്‍വീസുണ്ട്.
നിലവിലെ ചീഫ് ജസ്റ്റീസാണ് പിന്‍ഗാമിയെ നിര്‍ദ്ദേശിക്കുന്നത്. അതിനാല്‍ പിന്‍ഗാമിയെ നാമനിര്‍ദ്ദേശം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബി.ആര്‍ ഗവായിക്ക് കേന്ദ്ര സര്‍ക്കാര്‍ കത്തയച്ചിരുന്നു. ഇതേതുടര്‍ന്നാണ് നടപടി.
ഇതിന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയും രാഷ്ട്രപതിയുടെ അംഗീകാരവും ലഭിച്ചാല്‍ ജസ്റ്റീസ് സൂര്യകാന്ത് സുപ്രീംകോടതിയുടെ 53-ാമത് ചീഫ് ജസ്റ്റീസാകും.
Keywords: Supreme court, Chief justice, Central government, President


COMMENTS