The Indian Women's Cricket Team, led by captain Harmanpreet Kaur, defeated the reigning champions Australia in a thrilling second semi-final
നവി മുംബയ്: ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം, ചാമ്പ്യന്‍മാരായ ഓസ്ട്രേലിയയെ ആവേശകരമായ രണ്ടാം സെമി ഫൈനലില്‍ പരാജയപ്പെടുത്തി ഐ.സി.സി. വനിതാ ഏകദിന ലോകകപ്പ് 2025 ഫൈനലില്‍ കടന്നു. അഞ്ചു വിക്കറ്റിനാണ് ഇന്ത്യന്‍ ജയം.
നവി മുംബയിലെ ഡി.വൈ. പാട്ടീല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ റെക്കോര്‍ഡ് ചെയ്സിംഗില്‍ ജെമിമ റോഡ്രിഗസിന്റെ ഉജ്ജ്വല സെഞ്ചുറി വഴിയാണ് ഇന്ത്യയെ െൈഫനലില്‍ എത്തിക്കുന്നതില്‍ നിര്‍ണായകമായത്.
ചരിത്രം കുറിച്ച റണ്‍ ചെയ്സ്
ഓസ്ട്രേലിയന്‍ ടീം ഉയര്‍ത്തിയ 338 എന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യന്‍ ടീം അസാധാരണ ധൈര്യവും ശാന്തതയും പ്രകടിപ്പിച്ചു. ഓപ്പണര്‍മാരായ ഷഫാലി വര്‍മ്മയും സ്മൃതി മന്ഥനയും വേഗത്തില്‍ പുറത്തായ ശേഷം, ജെമിമയാണ് ചെയ്സിന്റെ നട്ടെല്ലായത്. പുറത്താകാതെ നേടിയ 127 റണ്‍സ്, ലക്ഷ്യത്തെ മറികടക്കാന്‍ ടീമിനെ സഹായിച്ചു. പക്വതയുടെയും മികച്ച ഷോട്ട് സെലക്ഷന്റെയും തെളിവായിരുന്നു ആ ഇന്നിംഗ്‌സ്.
ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ 89 റണ്‍സുമായി ജെമിമയ്ക്ക് മികച്ച പിന്തുണ നല്‍കി. 2017-ല്‍ ഇതേ എതിരാളികള്‍ക്കെതിരെ കൗര്‍ കാഴ്ചവെച്ച പ്രകടനത്തെ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു ഈ ഇന്നിംഗ്സ്. ഈ കൂട്ടുകെട്ട് ഓസ്ട്രേലിയയുടെ വിജയ പ്രതീക്ഷകളെ തകര്‍ത്തു.
ദീപ്തി ശര്‍മ്മയുടെ റണ്‍ഔട്ടിന് ശേഷവും റിച്ചാ ഘോഷും അമന്‍ജോത് കൗറും തകര്‍പ്പന്‍ പ്രകടനത്തിലൂടെ ഫിനിഷ് ചെയ്യുകയും, ഒന്നര ഓവര്‍ ബാക്കിനില്‍ക്കെ വിജയം ഉറപ്പാക്കുകയും ചെയ്തു.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസ്ട്രേലിയ 338 റണ്‍സ് എന്ന റെക്കോഡ് സ്‌കോറാണ് നേടിയത്. എലീസ് പെറി (77) യുടെയും ആഷ്ലീ ഗാര്‍ഡ്‌നറുടെയും (45 പന്തില്‍ 65) പ്രകടനങ്ങളാണ് ഓസ്ട്രേലിയന്‍ സ്‌കോര്‍ ഉയര്‍ത്തിയത്.
ഇന്ത്യന്‍ ബൗളര്‍മാര്‍ റണ്‍ ഒഴുക്ക് നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടു. യുവ സ്പിന്നര്‍ ശ്രീ ചരണി (10 ഓവറില്‍ 49 റണ്‍സിന് 2 വിക്കറ്റ്) മാത്രമാണ് റണ്‍സ് നല്‍കുന്നതില്‍ അല്‍പ്പം പിശുക്ക് കാണിച്ചത്.
ഗ്രൂപ്പ് ഘട്ടത്തില്‍ അസ്ഥിരമായ പ്രകടനം കാഴ്ചവെച്ച ശേഷം നാലാം സ്ഥാനക്കാരായാണ് ഇന്ത്യ സെമിയിലെത്തിയത്. അവിടെ തോല്‍വിയറിയാത്ത ഓസ്ട്രേലിയയെ തകര്‍ത്ത ഈ വിജയം ഒരു ഗീംഭീര നേട്ടമാണ്. സ്വന്തം നാട്ടില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍, തങ്ങളുടെ ആദ്യ വനിതാ ഏകദിന ലോകകപ്പ് കിരീടത്തിനായി ഇന്ത്യ ഞായറാഴ്ച ദക്ഷിണാഫ്രിക്കയെ നേരിടും.
Summary: The Indian Women's Cricket Team, led by captain Harmanpreet Kaur, defeated the reigning champions Australia in a thrilling second semi-final to enter the ICC Women's ODI World Cup 2025 Final. India won by five wickets. In the match held at the D.Y. Patil Stadium in Navi Mumbai, Jemimah Rodrigues' brilliant century during a record chase proved crucial in securing India's place in the final



COMMENTS