ലണ്ടന്‍: ഇംഗ്ലണ്ടില്‍ ഇന്ത്യന്‍ വംശജയായ 20 വയസ്സുകാരി അതിക്രമത്തിന് ഇരയായി. വംശീയ അധിക്ഷേപവും യുവതി നേരിടേണ്ടി വന്നു. വംശീയ വെറിപൂണ്ട ഒരാളാണ...
ലണ്ടന്‍: ഇംഗ്ലണ്ടില്‍ ഇന്ത്യന്‍ വംശജയായ 20 വയസ്സുകാരി അതിക്രമത്തിന് ഇരയായി. വംശീയ അധിക്ഷേപവും യുവതി നേരിടേണ്ടി വന്നു. വംശീയ വെറിപൂണ്ട ഒരാളാണ് ദാരുണ സംഭവത്തിന് പിന്നിലെന്നും ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയെന്നും യുകെ പൊലീസ് വ്യക്തമാക്കി.
ഇര ഒരു പഞ്ചാബി സ്ത്രീയാണെന്നും, അടുത്തുള്ള ഓള്‍ഡ്ബറി പ്രദേശത്ത് ഒരു ബ്രിട്ടീഷ് സിഖ് സ്ത്രീയെ വംശീയത ചൂണ്ടിക്കാട്ടി ബലാത്സംഗം ചെയ്തതിന് ആഴ്ചകള്‍ക്ക് ശേഷമാണ് ഈ പുതിയ ആക്രമണം നടന്നതെന്നും പ്രാദേശത്തുള്ള ഇന്ത്യന്‍ കമ്യൂണിറ്റി വ്യക്തമാക്കുന്നു. ഇത് ഇന്ത്യക്കാരില്‍ ആശങ്ക വര്‍ദ്ധിപ്പിക്കുന്നുണ്ട്. ആക്രമി വെളുത്ത വര്‍ഗക്കാരനാണെന്നും, 30 വയസ്സ് പ്രായം തോന്നിക്കുന്നയാളാണെന്നും വിവരമുണ്ട്.
ശനിയാഴ്ച വൈകുന്നേരം വാല്‍സാലിലെ പാര്‍ക്ക് ഹാള്‍ പ്രദേശത്താണ് യുവതിക്ക് അതിക്രമത്തിന് ഇരയാകേണ്ടിവന്നത്.
Key Words: Indian Woman in UK, Rape, Racial Attack


COMMENTS