ന്യൂഡല്‍ഹി : അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ വീണ്ടും ഇന്ത്യന്‍ എംബസി തുറന്നതിനെ സ്വാഗതം ചെയ്ത് താലിബാന്‍. ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തുമെ...
ന്യൂഡല്‍ഹി : അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ വീണ്ടും ഇന്ത്യന്‍ എംബസി തുറന്നതിനെ സ്വാഗതം ചെയ്ത് താലിബാന്‍. ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തുമെന്ന് താലിബാന്‍ പ്രതിരോധമന്ത്രി മുല്ല യാക്കൂബ് അഫ്ഗാന്‍ വ്യക്തമാക്കി. അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിയിലെ പാകിസ്ഥാന്‍ സംഘര്‍ഷത്തിന് പിന്നില്‍ ഇന്ത്യയാണെന്ന പാകിസ്ഥാന്റെ പ്രചാരണം യാക്കൂബ് തള്ളി. അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ ടെക്‌നിക്കല്‍ മിഷനെയാണ് ഇന്ത്യ എംബസിയായി ഉയര്‍ത്തിയത്.
Key Words: Indian Embassy, Afghanistan, Taliban


COMMENTS