ഒട്ടാവ : കാനഡയില്‍ ഇന്ത്യക്കാരനായ വ്യവസായിയെ കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ ലോറന്‍സ് ബിഷ്‌ണോയുടെ സംഘം വെടിവെച്ചുകൊലപ്പെടുത്തി. 68കാരനായ ദര്‍ശന്‍ ...
ഒട്ടാവ : കാനഡയില്‍ ഇന്ത്യക്കാരനായ വ്യവസായിയെ കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ ലോറന്‍സ് ബിഷ്‌ണോയുടെ സംഘം വെടിവെച്ചുകൊലപ്പെടുത്തി. 68കാരനായ ദര്‍ശന്‍ സിങ് സഹാസിയാണ് കൊല്ലപ്പെട്ടത്. കാറിനുള്ളില്‍ വെടിയേറ്റ നിലയില്‍ കണ്ടെത്തിയ ദര്‍ശനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കാനം ഇന്റര്‍നാഷനല്‍ എന്ന ടെക്‌സ്‌റ്റൈല്‍ കമ്പനിയുടെ പ്രസിഡന്റ് ആണ് ദര്‍ശന്‍.
ബ്രിട്ടിഷ് കൊളംബിയ പ്രവിശ്യയില്‍ അബ്ബോട്‌സ്‌ഫോഡ് നഗരത്തിലെ വീടിനു പുറത്ത് കാര്‍ നിര്‍ത്തി ഇറങ്ങിയ ഉടന്‍ വെടിവയ്ക്കുകയായിരുന്നു.
കൊലപാതകം നടത്തിയതായി ബിഷ്‌ണോയ് സംഘാംഗം ഗോള്‍ഡി ധില്ലന്‍ സമൂഹമാധ്യമത്തിലൂടെ സമ്മതിച്ചതോടെ ഇന്ത്യന്‍ സമൂഹത്തിനും ആശങ്കയുണ്ട്. നിരന്തരം അക്രമവും കൊലപാതകവും നടത്തുന്ന ബിഷ്‌ണോയുടെ സംഘത്തെ കാനഡ ഭീകര സംഘടനയായി പ്രഖ്യാപിച്ചിട്ടുള്ളതാണ്. വിവിധ രാജ്യങ്ങളിലായി 700 കൊലപാതകങ്ങള്‍ ബിഷ്‌ണോയ് സംഘം നടത്തിയെന്നാണ് കണക്ക്.
ദര്‍ശന്‍ സിങ് സഹാസി പഞ്ചാബില്‍ നിന്ന് 1991ലാണ് കാനഡയിലെത്തിയത്. തിങ്കളാഴ്ച പഞ്ചാബി ഗായകന്‍ ഛാനി നാട്ടന്റെ വീടിനു പുറത്തും സംഘം വെടിവയ്പ് നടത്തിയിരുന്നു. സര്‍ദാര്‍ ഖേര എന്ന ഗായകനുമായി ബന്ധം സ്ഥാപിച്ചതാണ് കാരണം. സര്‍ദാര്‍ ഖേര വരുംദിവസങ്ങളില്‍ കൂടുതല്‍ നാശം നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പും നല്‍കി. ഈ സംഭവങ്ങളോടെ കാനഡയിലെ ഇന്ത്യന്‍ സമൂഹം ഭീതിയിലാണ്. പഞ്ചാബി ഗായകന്‍ സിദ്ദു മൂസവാലയെ 2022ലാണ് പട്ടാപ്പകല്‍ വെടിവച്ചു കൊന്നത്.
Key Words: Indian Businessman Killed, Canda


COMMENTS