High court take new case against Sabarimala gold row
കൊച്ചി: ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ സ്വമേധയാ പുതിയ കേസെടുത്ത് ഹൈക്കോടതി. സര്‍ക്കാരിനെയും ദേവസ്വംബോര്‍ഡിനെയും ദേവസ്വം വിജിലന്‍സിനെയും മാത്രം എതിര്‍ കക്ഷികളാക്കിയാണ് ഹൈക്കോടതി സ്വമേധയാ കേസെടുത്തിരിക്കുന്നത്.
അന്വേഷണ വിവരങ്ങള്‍ പുറത്തുപോകാതിരിക്കാനാണ് കോടതി നടപടി. അതേസമയം അടച്ചിട്ട മുറിയില്‍ രഹസ്യസ്വഭാവം ഉറപ്പാക്കിയാണ് പ്രത്യേക അന്വേഷണസംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ട് കോടതി പരിശോധിച്ചത്.
മാത്രമല്ല ഓണ്‍ലൈന്‍ സൗകര്യം ഓഫാക്കുകയും സര്‍ക്കാരിന്റെയും ദേവസ്വം ബോര്‍ഡിന്റെയും അഭിഭാഷകരെ പുറത്തുനിര്‍ത്തുകയും ചെയ്തു. കേസിലെ ഗൂഢാലോചന പുറത്തുവരണമെന്ന് കോടതി നിരീക്ഷിച്ചു.
Keywords: High court, New case, Sabarimala gold row


COMMENTS